കർഫ്യൂ സമയത്ത് ഭക്ഷണ സാധനങ്ങളും മരുന്നുകളും വീടുകളിൽ സൗജന്യമായി എത്തിച്ച് നൽകുന്ന സൗദി യുവാവ് മാതൃകയാകുന്നു
തബൂക്ക്: കർഫ്യൂ സമയം വിവിധ രീതികളിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവർക്കിടയിൽ വ്യത്യസ്തനാകുകയാണു സൗദിയിലെ തബൂക്കിലെ ഈ സ്വദേശി യുവാവ്.
തൻ്റെ സമീപ പ്രദേശങ്ങളിലുള്ള സ്വദേശികളുടെയും വിദേശികളുടെയും വീടുകളിലേക്ക് ആവശ്യമുള്ള ഭക്ഷ്യ സാധനങ്ങളും മരുന്നുകളും സൗജന്യമായി എത്തിച്ച് നൽകുകയാണു ഈ യുവാവ് ചെയ്യുന്നത്.
കൊറോണ കോവിഡ്19 വൈറസ് വ്യാപകമാകുന്ന സാഹചര്യം ഇല്ലാതിരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യുവാവ് സ്വയം ഏറ്റെടുത്ത കാര്യമാണു ഈ സേവനം.
കൊറോണ പകരാതിരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച ശേഷമാണു യുവാവ് സേവനം ചെയ്യുന്നതെന്ന് പ്രമുഖ സൗദി ചാനലിൽ യുവാവ് തന്നെ വെളിപ്പെടുത്തുന്നു.
മൊബൈൽ അപ്ളിക്കേഷൻ വഴിയാണു യുവാവ് ആളുകളിൽ നിന്നും ആവശ്യമുള്ള ഭക്ഷണ സാധനങ്ങളുടെയും മരുന്നുകളുടെയും ലിസ്റ്റുകൾ കൈപ്പറ്റുന്നത്.
ശേഷം സൂപർ മാർക്കറ്റുകളിലും ഫാർമസികളും സ്വയം കാർ ഓടിച്ച് എത്തുകയും ആളുകൾ ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങി അവർക്കെത്തിച്ച് കൊടുക്കുകയും ചെയ്യും.
കർഫ്യൂ സമയം ആരംഭിച്ചത് മുതൽ പുലർച്ചെ 2 മണി വരെയാണു ദിവസവും ഈ യുവാവ് സേവനം ചെയ്യുന്നത്. ഈ കർതവ്യം ചെയ്യുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ഈ സന്ദർഭത്തിൽ മറ്റെല്ലാ കാര്യങ്ങളിലുമുപരി മാനുഷിക പരിഗണനക്കാണു പ്രാധാന്യമെന്നും യുവാവ് പറഞ്ഞു. കുടുംബ നാഥന്മാർ സ്ഥലത്തില്ലാത്ത വീടുകളിലെ അംഗങ്ങൾക്കാണു ഇദ്ദേഹത്തിൻ്റെ സേവനം പ്രധാനമായും പ്രയോജനപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa