യുഎഇ യിൽ എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാംരംഭിക്കുന്നു.
ദുബായ്: പരിമിതമായ എണ്ണം യാത്രാ വിമാനങ്ങൾ പുനരാംരംഭിക്കാൻ ദുബായ് എമിറേറ്റ്സ് വിമാന കമ്പനിക്ക് യുഎഇ അധികൃതരുടെ അനുമതി ലഭിച്ചു.
ഏപ്രിൽ 6 മുതൽ യുഎഇയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരെ ഈ വിമാനങ്ങൾ കൊണ്ടുപോകും. വ്യാപാരത്തിനും ജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പ് വരുത്തുന്നതിനുമായി ഈ വിമാനങ്ങളിൽ കാർഗോ സംവിധാനങ്ങളും ഉണ്ടാകും.
ഇതിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് എമിറേറ്റ്സ് ന്റെ ചെയർമാനും സിഇഒയും ദുബായ് എയർപോർട്ട്സ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.
അധികം വൈകാതെ യാത്രക്കാരുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് യാത്രാ സർവീസുകൾ തുടങ്ങുകയും പിന്നീട് അധികം വൈകാതെ എമിരേറ്റ്സ് എയർവേയ്സിന്റെ സേവനങ്ങൾ മുന്പത്തെപ്പോല ക്രമേണ പുനരാരംഭിക്കാനായും എമിറേറ്റ്സ് ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും എല്ലായ്പ്പോഴും ഞങ്ങളുടെ മുൻഗണനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa