കോവിഡ്-19; യു എ ഇ യിൽ വീടുകളിൽ വെച്ചുള്ള ട്യൂഷൻ ക്ലാസ്സുകൾക്കും വിലക്ക്.
ദുബായ്: ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്വകാര്യ സ്ഥാപനങ്ങൾ, വസതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന എല്ലാത്തരം പഠന സംബന്ധമായ ട്യൂഷനുകളും, മറ്റ് പ്രൈവറ് ക്ലാസ്സുകളും നിർത്തിവെക്കാൻ നിർദ്ദേശം.
വിദ്യാഭ്യാസ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർത്ഥികൾക്ക് നൽകുന്ന വെർച്വൽ ഓൻലൈൻ പഠന ക്ലാസുകളെ മാത്രം ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് -19 എന്ന നോവൽ കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിന്റെ പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.
യുഎഇ നേതൃത്വത്തിൽ നിന്ന് വളരെയധികം പിന്തുണ ലഭിക്കുന്നമേഖലയാണ് വിദ്യാഭ്യാസ മേഖലയെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഊന്നിപ്പറഞ്ഞു. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി വിദ്യാഭ്യാസ പുരോയാഗതിയിലുഉടെ കൈവരിക്കുന്നതിന് അങ്ങേയറ്റം ജാഗ്രത പുലർത്തുന്ന പ്രവണതയാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa