Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ മരണം 21 ആയി; രോഗമുക്തി നേടിയവരുടെ എണ്ണം 300 കടന്നു

റിയാദ്: സൗദിയിൽ പുതുതായി 165 പേർക്ക് കൂടി കൊറോണ കോവിഡ്19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1885 ആയി.

രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും രോഗം ഭേദമായവരുടെ എണ്ണത്തിലുള്ള പുരോഗതി ഏറെ പ്രതീക്ഷ പകരുന്നുണ്ട്. പുതുതായി രോഗം ഭേദമായ 64 പേരടക്കം ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 328 ആയി ഉയർന്നു.

നേരത്തെ വൈറസ് ബാധിച്ചവരുമായി ഇടപഴകിയവർക്കാണു പുതുതായി വൈറസ് ബാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനകം 5 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയിട്ടുണ്ട്.

പുതുതായി വൈറസ് ബാധിച്ച കണക്കുകൾ മക്കയിൽ 48 പേർ, മദീനയിൽ 46 പേർ, ജിദ്ദയിൽ 30 പേർ, ഖഫ്ജിയിൽ 9, റിയാദിൽ 7, ഖമീസ് മുഷൈത്തിൽ 6, ഖതീഫിൽ 5, ദഹ്രാനിലും ദമാമിലും 4 പേർ വീതം, അബ്ഹയിൽ 2, ഖോബാർ, റാസ് തനൂറ, അഹദ് റഫീദ, ബീഷ എന്നിവിടങ്ങളിൽ ഓരോരുത്തർ എന്നിങ്ങനെയാണ്.

മറ്റു ലോക രാജ്യങ്ങളിൽ വൈറസ് ബാധിച്ചവരുടെ എണ്ണം വലിയ രീതിയിൽ ഉയരുന്ന സമയത്തും സൗദിയിലെ വൈറസ് ബാധിതരുടെ എണ്ണം വളരെ കുറവാണെന്നും വൈറസ് വ്യപകമാകുന്നത് തടയുന്നതിനായി രാജ്യം ശക്തമായ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നും ഡോ:അബ്ദുൽ ആലി ഓർമ്മപ്പെടുത്തി. കൊറോണയുമായി ബന്ധപ്പെട്ട് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള തലത്തിൽ 9,62,690 പേർക്കാണ് ഇത് eവരെ കോവിഡ്19 വൈറസ് ബാധയേറ്റിട്ടുള്ളത്. ഇതിൽ 2,03,247 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. അതേ സമയം കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 49,185 ആയി ഉയർന്നിട്ടുണ്ട് എന്നത് ആശങ്കാജനകരമാണ്.

സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ കോവിഡ് 19 വ്യാപനത്തെ തടയുന്നതിനായി ശക്തമായ പ്രതിരോധ നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും പുതിയ തീരുമാന പ്രകാരം മക്ക, മദീന നഗരങ്ങളിലെ കർഫ്യൂ 24 മണിക്കൂറാക്കിയിരിക്കുകയാണ്. ഇതോടൊപ്പം ഈ രണ്ട് നഗരങ്ങളിൽ നിന്നും പുറത്ത് കടക്കുന്നതും രണ്ട് നഗരങ്ങളിലേക്കും പുറത്ത് നിന്ന് പ്രവേശിക്കുന്നതും വിലക്കിയിട്ടുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്