ദമാം, താഇഫ്, ഖതീഫ് എന്നിവിടങ്ങളിൽ കർഫ്യൂ സമയം നീട്ടി
ദമാം: കോവിഡ്19 വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദിയിലെ മൂന്ന് ഏരിയകളിൽ കർഫ്യൂ സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദമാം നഗരത്തിലും ത്വാഇഫ്, ഖതീഫ് ഗവർണ്ണറേറ്റുകളിലുമാണു കർഫ്യൂ സമയം ദീർഘിപ്പിച്ചത്. ഈ ഏരിയകളിൽ കർഫ്യൂ സമയം വൈകുന്നേരം 3 മണി മുതലാണു ഇനി ആരംഭിക്കുക. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അനിശ്ചിത കാലത്തേക്കാണു നിയമം പ്രാബല്യത്തിൽ വരിക.
കർഫ്യൂ സമയങ്ങളിൽ നേരത്തെ ഇളവ് അനുവദിച്ചിരുന്ന വിഭാഗങ്ങൾക്ക് നടപടിക്രമങ്ങൾക്ക് വിധേയമായി ഇളവ് അനുവദിക്കും.
കഴിഞ്ഞ ദിവസം മക്ക, മദീന നഗരങ്ങളിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
മക്ക, മദീന നഗരങ്ങളിൽ നിന്ന് പുറത്ത് കടക്കുന്നതും ഇരു നഗരങ്ങളിലേക്കും പുറത്ത് നിന്ന് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.
ഇരു നഗരങ്ങളിലെയും ജനങ്ങൾക്ക് മരുന്ന്, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമായി പകൽ 6 മണി മുതൽ വൈകുന്നേരം 3 മണി വരെ പുറത്തിറങ്ങാൻ അനുമതിയുണ്ടാകും. അത് ജനങ്ങൾ താമസിക്കുന്ന ഡിസ്റ്റ്രിക്കിൻ്റെ പരിധിയിൽ മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്.
ഫാർമസി, ബഖാല-സൂപർമാർക്കറ്റ്, പെട്രോൾ പംബ്, ബാങ്കിംഗ് സേവനങ്ങൾ എന്നീ കാര്യങ്ങളൊഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും ഇരു നഗരങ്ങളിലും നിർത്തി വെച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa