സൗദിയിലുള്ളവരുടെയും നാട്ടിലുള്ളവരുടെയും ഇഖാമകൾ ഓട്ടോമാറ്റിക്ക് ആയി പുതുക്കിത്തുടങ്ങി
ജിദ്ദ: കോവിഡ്19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി വ്യോമ ഗതാഗതം നിശ്ചലമായതിനെത്തുടർന്ന് നേരിട്ട വിവിധ പ്രതിസന്ധികൾ മറി കടക്കുന്നതിനായി സൗദി ജവാസാത്ത് പ്രഖ്യാപിച്ച ഇഖാമകൾ സൗജന്യമായി പുതുക്കി നൽകുന്ന പദ്ധതി പ്രാവർത്തികമായിത്തുടങ്ങി.
കഴിഞ്ഞ ദിവസം മുതൽ സൗദിയിലും നാട്ടിൽ അവധിയിൽ ഉള്ളവരുമായ നിരവധി പ്രവാസികളുടെ ഇഖാമകൾ സൗജന്യ ഓഫർ പ്രകാരം ഓട്ടോമാറ്റിക്ക് ആയിത്തന്നെ പുതുക്കിത്തുടങ്ങിയതായി അനുഭവസ്ഥർ അറിയിച്ചു.
2020 മാർച്ച് 18 നും ജൂൺ 30 നും അഥവാ റജബ് 23 നും ദുൽ ഖഅദ് 9 നും ഇടയിൽ കാലവധി കഴിയുന്ന ഇഖാമകളാണു ജവാസാത്തിൽ പോകാതെയും ജവാസാത്ത് സംവിധാനങ്ങളെ ആശ്രയിക്കാതെയും ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്നത്.
ഈ കാലയളവിൽ എക്സ്പയർ ആകുന്ന ഇഖാമകൾ മാർച്ച് 18 നു മുംബ് തന്നെ പുതുക്കിയതാണെങ്കിൽ അവർക്ക് നേരത്തെ പുതുക്കിയ കാലാവധിക്ക് പുറമെ 3 മാസം അധികമായി ലഭിക്കുന്നുണ്ട്.
നാട്ടിൽ അവധിയിൽ പോയവർക്കും ഈ ഓഫർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട് എന്നത് നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. ഈ കാലയളവിൽ ഇഖാമ എക്സ്പയർ ആകുന്ന നിരവധി പ്രവാസികളാണു നാട്ടിലുള്ളത്.
നാട്ടിലുള്ള പ്രവാസികൾ ഇപ്പോൾ പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്നത് റി എൻട്രി വിസ എക്സ്പയർ ആയാൽ അത് നേരത്തെയുള്ള രീതികളിൽ അല്ലാത പ്രത്യേക പദ്ധതി വഴി പുതുക്കപ്പെടുന്നതിനുള്ള സാധ്യതയാണ് .
അതോടൊപ്പം പുതിയ വിസകൾ സ്റ്റാമ്പ് ചെയ്യുകയും കാലാവധി തീരുകയും ചെയ്ത നിരവധി ആളുകൾ ഉണ്ട്. ഇവർക്ക് ഏത് രീതിയിൽ സൗദിയിലേക്ക് പറക്കാനാകും എന്നതിന്നെക്കുറിച്ചും വ്യക്തത ലഭിക്കാനുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa