ഫൈനൽ എക്സിറ്റും റി എൻട്രിയും ഇഷ്യു ചെയ്തവർ ശ്രദ്ധിക്കേണ്ടത്
ജിദ്ദ: കോവിഡ്19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി വിമാന സർവീസുകൾ നിർത്തലാക്കിയതോടെ സൗദിയിൽ നിന്നും നാട്ടിൽ പോകാനാകാതെ കുടുങ്ങിയ, എക്സിറ്റും റി എൻട്രിയും ഇഷ്യു ചെയ്ത നിരവധി പ്രവാസികളാണുള്ളത്.
എന്നാൽ സൗദി ഭരണ കൂടം പ്രഖ്യാപിച്ച, സൗജന്യമായി 3 മാസം ഇഖാമ നീട്ടി നൽകുമെന്ന ഓഫർ ഇങ്ങനെ നാട്ടിൽ പോകാൻ സാധിക്കാതെ വന്നവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
ഈ അവസ്ഥയിൽ പ്രവാസികൾ കാര്യങ്ങൾ വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രധാനമായും ഫൈനൽ എക്സിറ്റ് വിസകൾ ഇഷ്യു ചെയ്തവരാണു കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്.
മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ കാലാവധി കഴിയുന്ന ഇഖാമ 3 മാസം ഫ്രീ ആയി പുതുക്കി ലഭിച്ചവർക്കാണു നിലവിലെ പ്രഖ്യാപിത ഓഫർ അനുഗ്രഹമായിട്ടുള്ളത്
ആദ്യമായി ചെയ്യേണ്ടത് ഫൈനൽ എക്സിറ്റ് വിസ കാലാവധി തീരുന്നതിനു മുംബ് കാൻസൽ ചെയ്തിരിക്കണം എന്നതാണ്. ഫൈനൽ എക്സിറ്റ് വിസയും റി എൻട്രി വിസയും വാലിഡിറ്റി കഴിയുന്നതിനു മുംബ് കാൻസൽ ചെയ്യണമെന്ന് ജവാസാത്ത് നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.
ഫൈനൽ എക്സിറ്റ് വിസ കാൻസൽ ചെയ്യൽ ഫ്രീ സർവീസാണ്. അതേ സമയം ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാൽ 1000 റിയാൽ പിഴ അടക്കേണ്ടി വരും എന്നത് പ്രത്യേകം ഓർക്കുന്നത് നന്നാകും.
നിലവിലുള്ള ഫൈനൽ എക്സിറ്റ് വിസ കാൻസൽ ചെയ്ത ശേഷം ഉടൻ തന്നെ രണ്ടാമത് എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ധൃതി കാണിക്കേണ്ടതില്ല. ഇഖാമയിൽ 3 മാസം വാലിഡിറ്റി സൗജന്യമായി നൽകിയിട്ടുള്ളതിനാൽ ആ 3 മാസം തീരുന്നതിനു മുംബ് എക്സിറ്റ് ഇഷ്യു ചെയ്താൽ മതിയാകും. വിമാന സർവീസുകൾ പുനരാരംഭിച്ചതിനു ശേഷം എക്സിറ്റ് ഇഷ്യു ചെയ്യുകയായിരിക്കും ഈ സന്ദർഭത്തിൽ നല്ലത്.
അതേ സമയം ഫെബ്രുവരി 25 നും മാർച്ച് 20 നും ഇടയിൽ ഉപയോഗിക്കാൻ സാധിക്കാത്ത റി എൻട്രി വിസക്കാരുടെ വിസ കാലാവധി ഓട്ടോമാറ്റിക്കായി 3 മാസത്തേക്ക് പുതുക്കി നൽകും എന്നാണു ജവാസാത്ത് അറിയിച്ചിട്ടുള്ളത്. ഇതിനായി ജവാസാത്തിൻ്റെ ഒരു സംവിധാനത്തേയും ആശ്രയിക്കേണ്ടതില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa