സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 2400 കടന്നു
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 17 പേർക്ക് കൂടി കോവിഡ്19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ വൈറസ് ബാധിച്ചവരുടെ എണ്ണം 2402 ആയി ഉയർന്നു.
ആകെ വൈറസ് ബാധിച്ചവരിൽ ആക്റ്റീവ് ആയിട്ടുള്ളത് 1880 പേരാണ്. 488 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഹസ്ത ദാനവും കൂടിച്ചേരലും ഒഴിവാക്കണമെന്നും ഓർമ്മിപ്പിച്ച അധികൃതർ കൈകൾ ഇടക്കിടെ കഴുകണമെന്നും വീടുകളിൽ തന്നെ കഴിയണമെന്നും പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപരമായ വിഷയങ്ങളിലെ സംശയ നിവാരണത്തിനും നിർദ്ദേശങ്ങൾക്കും ആരോഗ്യ മന്ത്രാലയത്തിൻ്റെ ടോൾ ഫ്രീ നംബറായ 937 എന്ന നംബറിൽ വിളിക്കണമെന്നും ആഹ്വാനം ചെയ്തു.
കോവിഡ്19 ബാധിച്ച് ഇത് വരെ സൗദി അറേബ്യയിൽ മരണപ്പെട്ടത് 34 പേരാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് റിയാദിലും മക്കയിലുമാണ്. റിയാദിൽ 716 കേസുകളും മക്കയിൽ 467 കേസുകളുമാണു ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വൈറസ് ബാധയുടെ ലക്ഷണങ്ങളായ ശക്തമായ പനി, ചുമ, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിക്കുന്നു.
സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ഇഖാമകൾ പോലും ഹാജരാക്കാതെ ചികിത്സ ലഭ്യമാകുമെന്നതിനാൽ നിയമ ലംഘകരാണെങ്കിലും ആശുപത്രികളെ സമീപിക്കാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa