വിദേശത്തുള്ള സൗദി പൗരന്മാർക്ക് തിരിച്ച് വരാൻ അവസരമൊരുങ്ങുന്നു
റിയാദ്: വിമാനങ്ങൾ കാൻസൽ ചെയ്തത് മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാർക്ക് സൗദിയിലേക്ക് തിരിച്ചെത്താനുള്ള അവസരമൊരുങ്ങുന്നു.
ഇത് സംബന്ധിച്ച് സൗദി ഭരണാാധികാരി സല്മാൻ രാജാവ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞു. തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് സൗദി ഫോറിൻ മിനിസ്റ്റ്രിയുടെ വെബ്സൈറ്റിൽ മടങ്ങി വരുന്നതിനുള്ള സമയവും മറ്റും രെജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച മുതൽ 5 ദിവസങ്ങളിലായി പൗരന്മാർ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യണമെന്നാണു മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചിട്ടുള്ള രാജ്യങ്ങളിലുള്ള പൗരന്മാർക്കും പ്രായമായവർക്കും ഗർഭിണികൾക്കുമായിരിക്കും മുൻഗണന നൽകുക.
രാജ്യത്ത് മടങ്ങിയെത്തുന്ന എല്ലാ പൗരന്മാരെയും ഉടൻ തന്നെ ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം സൗദിയിലുള്ള വിദേശ പൗരന്മാർക്കും അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിനുള്ള അവസരമൊരുക്കുന്ന പദ്ധതി സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
കംബനികളുമായുള്ള കരാറുകൾ അവസാനിപ്പിച്ച എക്സിറ്റിൽ പോകാൻ ആഗ്രഹിക്കുന്ന വിദേശികൾക്കാണു ഇങ്ങനെ പോകാൻ അവസരം ലഭിക്കുക.
ഇതിനായി പ്രത്യേക വെബ് ലിങ്കിൽ സ്പോൺസർ തൊഴിലാളികളുടെ വിവരങ്ങൾ വ്യക്തമാക്കി രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa