സൗദിയിൽ 61 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
റിയാദ്: പുതുതായി 61 പേർക്ക് കൂടി കൊറോണ കോവിഡ്19 വൈറസ് ബാധിച്ചതായി ഇന്ന് രാവിലെ സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2463 ആയി ഉയർന്നു.
വൈറസ് ബാധയേറ്റതിൽ 1941 കേസുകൾ ആക്റ്റീവ് ആണ്. 488 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 34 പേർ മരണപ്പെട്ടു.
റിയാദിൽ 9, ജിദ്ദയിൽ 20, മക്കയിൽ 10, മദീനയിൽ 8, ദമാമിൽ 2, ഖതീഫിൽ 6, ഖമീസ് മുഷൈത്തിൽ 6 എന്നിങ്ങനെയാണു ഇന്ന് രാവിലെ വൈറസ് ബാധ രേഖപ്പെടുത്തിയത്.
വൈറസ് പ്രതിരോധത്തിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാനും കൂട്ടം ചേർന്ന് നിൽക്കുന്നത് ഒഴിവാക്കാനും ആവശ്യപെട്ട അധികൃതർ ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കാനും ഇടക്കിടെ കൈ കഴുകാനും വീടുകളിൽ ഇരിക്കാനും തുടർച്ചയായി ആഹ്വാനം ചെയ്തു.
സൗദിയിൽ ഇത് വരെ വൈറസ് ബാധിച്ചവരിൽ ഭൂരിഭാഗം കേസുകളും വൈറസ് ബാധിതരുമായി ഇടപഴകിയത് മൂലമുണ്ടായതാണ് എന്ന് റിപ്പോർട്ടുകൾ പരിശോധിച്ചാൽ മനസ്സിലാകും.
വൈറസ് വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാണ് വിവിധ ഘട്ടങ്ങളിലായി അധികൃതർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ലോകത്ത് ഇത് വരെ 12,78,492 പേർക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. അതിൽ 2,66,697 പേർ രോഗ മുക്തി നേടിയപ്പോൾ 69,756 പേർ മരണപ്പെട്ടിട്ടുണ്ട്.
രോഗ ബാധിതരുടെ എണ്ണം ഇപ്പോൾ ഇറ്റലിയിലുള്ളതിനേക്കാൾ സ്പെയിനിലാണ് കൂടുതൽ. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച അമേരിക്കയിലെ ആകെ രോഗ ബാധിതരുടെ ഏണ്ണം 3,36,851 ആയി ഉയർന്നിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa