Friday, November 15, 2024
Saudi ArabiaTop Stories

മൂന്ന് ജോലികൾ കൊറോണ പടരാനുള്ള സാധ്യത വർധിപ്പിക്കും;സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു

ജിദ്ദ; ചിലയിനം ജോലികൾ കൊറോണ കോവിഡ്19 വൈറസ് വ്യാപിക്കുന്നതിൽ ഏറെ പങ്ക് വഹിക്കുന്നുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. പ്രധാനമായും മൂന്ന് ജോലികളാണ് വൈറസ് പിടിപെടുന്നതിന് കൂടുതൽ അവസരമൊരുക്കുന്നത്.

ബാർബർമാർ: ബാർബർ, ഹെയർ ഡ്രസ്സർ ജോലികൾ വൈറസ് വേഗത്തിൽ പകരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. കാരണം ഒരേ ഉപകരണങ്ങൾ വ്യത്യസ്‌ത ആളുകളിൽ പ്രയോഗിക്കുന്നത് വൈറസ് വ്യാപനത്തെ സഹായിക്കുന്നു.

അനൗദ്യോഗിക ഡ്രൈവർമാർ: അനൗദ്യോഗിക ഡ്രൈവമാർ വഴിയും വൈറസ് വ്യാപന സാധ്യത ഏറെയാണ്. കാരണം അനൗദ്യോഗിക ഡ്രൈവർമാർ അധികവും സുരക്ഷാ മുൻകരുതലുകൾ പാലിക്കാറില്ല.

സ്വകാര്യ ട്യൂഷൻ നൽകുന്നവർ: സ്വകാര്യ ട്യൂഷൻ നൽകുന്നവർ വഴിയും വൈറസ് വ്യാപന സാധ്യത ഏറെയാണ്. കാരണം ഇവർ വിവിധ വ്യക്തികളുമായും വീടുകളുമായും ഇടപഴകുന്നവരാണ്.

ജനങ്ങൾ സുരക്ഷിതരാകണമെന്നും ആരോഗ്യം സംരക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു.

അതേ സമയം സൗദിയിൽ കൊറൊണ കോവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം പുതിയ കണക്കുകൾ പ്രകാരം 2463 ആയി ഉയർന്നിട്ടുണ്ട്.

വൈറസ് ബാധിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്.

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്