Saturday, April 19, 2025
OmanTop Stories

ഒമാൻ ഇന്ത്യൻ സ്കൂളുകളിൽ ഫീസ് ജൂലൈ വരെ വർദ്ധനവില്ല

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ 2020 ജൂലൈ വരെ സ്‌കൂൾ ഫീസ് വർദ്ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.

എല്ലാ ഇന്ത്യൻ സ്‌കൂളുകളിലെയും മൂന്ന് മാസത്തിൽ ഒരിക്കൽ ഫീസ് അടക്കുന്ന രീതിക്ക് പകരം മാതാപിതാക്കൾക്ക് സ്‌കൂൾ ഫീസ് പ്രതിമാസ രീതിയിൽ അടയ്ക്കാമെന്ന് ബോർഡ് പ്രഖ്യാപിച്ചു. 

കൂടാതെ, പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പരിമിതിയുടെ വെളിച്ചത്തിൽ, 2020-21 കാലാവധിയിലെ ഫീസ് വർധന 2020 ജൂലൈ അവസാനം വരെ മാറ്റിവയ്ക്കും, ഇന്ത്യൻ സ്‌കൂൾ ബോർഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa