സൗദിയിലെ 5 പട്ടണങ്ങളിലും 4 ഗവർണ്ണറേറ്റുകളിലും 24 മണിക്കൂർ കർഫ്യൂ; നിബന്ധനകൾ അറിയാം
ജിദ്ദ: കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദിയിലെ പ്രമുഖ ഗവർണ്ണറേറ്റുകളിലും പട്ടണങ്ങളിലും കർഫ്യൂ 24 മണിക്കൂറാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും മുൻ നിർത്തി നടപ്പിലാക്കുന്ന 24 മണിക്കൂർ കർഫ്യൂവിൻ്റെ നിബന്ധനകൾ താഴെ വിവരിക്കുന്നു:
റിയാദ്, തബൂക്ക്, ദമാം, ദഹ്റാൻ, ഹുഫൂഫ് എന്നീ പട്ടണങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖതീഫ്, ഖോബാർ തുടങ്ങിയ ഗവർണ്ണറേറ്റുകളിൽ മുഴുവനായും 24 മണിക്കൂർ കർഫ്യൂ ബാധകമാകും. ഈ പ്രദേശങ്ങളിൽ നിന്ന് പുറത്ത് കടക്കുന്നതും ഇവിടേക്ക് പുറത്ത് നിന്ന് പ്രവേശിക്കുന്നതും വിലക്കി.
ആരോഗ്യ സംബന്ധവും, ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനും, തുടങ്ങി വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണി വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങാം. അതും അവർ താമസിക്കുന്ന ഡിസ്റ്റ്രിക്കിൻ്റെ പരിധിയിൽ ആയിരിക്കണം.
ഇങ്ങനെ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുംബോൾ കാറിലാണെങ്കിൽ ഡ്രൈവറെ കൂടാതെ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. അതും അവർ താമസിക്കുന്ന ഡിസ്റ്റ്രിക്കിൻ്റെ പരിധിയിൽ ആയിരിക്കണം
എല്ലാ തരത്തിലുള്ള വ്യാപാര പ്രവർത്തനങ്ങളും നിരോധിച്ചു. എന്നാൽ ആരോഗ്യ മേഖല, ഫാർമസി, ബഖാലകൾ, പെട്രോൾ പംബുകൾ, ഗ്യാസ്, ബാങ്കിംഗ് സർവീസ്, മെയിൻ്റനൻസ് ആൻ്റ് ഓപറേഷൻ വർക്സ്, പ്ളംബിംഗ്, ഇലക്ട്രിക്, എയർകണ്ടീഷനിംഗ് ടെക്നീഷ്യൻസ്, ജല വിതരണം, വേസ്റ്റ് വാട്ടർ റിമൂൽ ടാങ്കറുകൾ തുടങ്ങിയവയെ വിലക്കിൽ നിന്ന് ഒഴിവാക്കി.
വീടുകളിൽ നിന്ന് അത്യാവശ്യ സന്ദർഭങ്ങളിൽ മുതിർന്നവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും വൈറസ് പകരുന്നത് തടയുന്നതിൻ്റെ ഭാഗമായി കുട്ടികളെ പുറത്തിറക്കരുതെന്നും അത്യാവശ്യ സേവനങ്ങൾക്കായി ആപുകൾ ഉപയോഗിച്ചുള്ള ഡെലിവറി സർവീസുകൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa