മൂന്ന് വർഷത്തേക്ക് ലെവി ഇളവ്;ചെറുകിട സ്ഥാപനങ്ങളിലെ ചില തൊഴിലാളികൾക്ക് പ്രയോജനം ചെയ്യും
റിയാദ്: സൗദിയിലെ ചെറുകിട സ്ഥാപനങ്ങളിലെ ചില തൊഴിലാളികൾക്ക് 3 വർഷത്തേക്ക് ലെവിയിൽ നിബന്ധനകളോടെ ഇളവ് നൽകിക്കൊണ്ട് സൗദി മന്ത്രി സഭാ തീരുമാനം.
സ്ഥാപനമുടമയടക്കം ആകെ തൊഴിലാളികൾ ഒൻപതോ അതിൽ കുറവോ എണ്ണം ഉള്ള സ്ഥാപനങ്ങളിലെ ചില തൊഴിലാളികൾക്കാണു ലെവിയിൽ ഇളവ് ലഭിക്കുക. ലെവി ഇളവ് ലഭിക്കുന്നതിനുള്ള മറ്റു നിബന്ധനകൾ ഇവയാണ്:
ലെവിയിൽ രണ്ട് തൊഴിലാളികൾക്ക് ഇളവ്: സ്ഥാപനമുടമ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളും സോഷ്യൽ ഇൻഷൂറൻസിൽ രെജിസ്റ്റർ ചെയ്തിട്ടുമുണ്ടെങ്കിൽ രണ്ട് തൊഴിലാളികളെ ലെവിയിൽ ഇന്ന് ഒഴിവാക്കും.
ലെവിയിൽ നാല് തൊഴിലാളികൾക്ക് ഇളവ്: സ്ഥാപനമുടക്ക് പുറമേ മറ്റൊരു സൗദി പൗരൻ കൂടി സ്ഥാപനത്തിൽ ജോലി ചെയ്യുകയും സോഷ്യൽ ഇൻഷൂറൻസിൽ രെജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ നാല് തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കും.
മൂന്ന് വർഷത്തേക്ക് ലെവിയിൽ ഇളവ് അനുവദിക്കും. സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കുകയാണു ഇതിൻ്റെ പിറകിലുള്ള പ്രധാന ലക്ഷ്യം.
നേരത്തെയുണ്ടായിരുന്ന ലെവി ഇളവുകളിൽ നിശ്ചിത കാലയളവിനുള്ളിൽ രെജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിൽ പുതിയ തീരുമാനത്തിൽ രെജിസ്റ്റ്രേഷൻ കാലഘട്ടം പരിഗണിക്കുന്നില്ല.
കഴിഞ്ഞ ദിവസം ചേർന്ന സൗദി മന്ത്രി സഭാ യോഗത്തിലായിരുന്നു ലെവി ഇളവ് നൽകാനുള്ള തീരുമാനം അംഗീകരിച്ചത്.
സ്ഥാപനമുടമയായ സൗദി പൗരനും കൂടി ജോലി ചെയ്യുന്ന നിരവധി ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പുതിയ തീരുമാനം പ്രയോജനം ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa