Friday, November 15, 2024
KuwaitTop Stories

കുവൈറ്റിലെ ലോക്ഡൗൺ: മലയാളികൾ പാടുപെടും.

കുവൈറ്റ് സിറ്റി: മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ ഉൾപ്പെടുന്ന ജലീബ് ഷുയൂഖിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

കൂടാതെ മഹ്ബൂലയിലും ഇന്നലെ മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രണ്ടാഴ്ചയാണ് ലോക്ക്ഡൗൺ കാലാവധി. ഇക്കാലയളവിൽ ഇവിടെയുള്ളവർക്ക് പുറത്ത് പോകാനോ പുറത്തു നിന്ന് ആർക്കെങ്കിലും ഇവിടെക്ക് പ്രവേശിക്കാനോ സാധിക്കില്ല. പ്രത്യേക പാസുള്ളവർക്ക് മാത്രമാണ് പ്രവേശനം സാധ്യമാകുക.

ജനസാനിധ്യമെറെയുള്ള ജലീബിലും മഹ്ബൂലയിലുമുള്ള ചില ലേബർ ക്യാമ്പുകളിൽ കോവിഡ് സാനിദ്ധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ നടപടി.

ജലീബ് ഷുയൂഖിലെ ജനസംഖ്യ ഔദ്യോഗിക കണക്കനുസരിച്ച് 327,947 ആണ്, എന്നാൽ യാഥാർത്യത്തിൽ ഇതിനു എത്രയോ മേലെയാണ്. സ്വദേശികൾ വളരെ കുറവുള്ള മേഖലയാണിത്. 2.23 ലക്ഷം ഏഷ്യൻ വംശജർ ഇവിടെ താമസിക്കുമ്പോൾ നാലായിരത്തി മുന്നൂറിനടുത്ത് സ്വദേശികൾ മാത്രമാണിവിടെയുള്ളത്.

അതിനിടെ സ്വദേശി പാർപ്പിട മേഖലകളിൽ നിന്ന് വിദേശി ബാചിലർ താമസക്കാരെ പുറത്താക്കുന്നതിനുള്ള നടപടികൾ സർക്കാർ ശക്തമാക്കി.

മുനിസിപ്പാലിറ്റിയുടെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് രാജ്യത്തെ 6 ഗവർണേറ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജഹ്റ ഗവർണേറ്റിൽ ബാചിലേഴ്സ് താമസിക്കുന്ന 12 കെട്ടിടങ്ങൾ നടപടിയുടെ ഭാഗമായി വൈദ്യുതി ബന്ധം കട്ട് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa