Monday, September 23, 2024
OmanTop Stories

ഒമാനിൽ ആറ് സാനിറ്റൈസറുകളുടെ വില്പന നിരോധിച്ചു.

മസ്‌കറ്റ്: കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരെ ഫലപ്രദമാകുന്നതിന് ആവശ്യമായ സവിശേഷതകൾ പാലിക്കാത്ത ആറ് സാനിറ്റൈസറുകളുടെ വിൽപ്പന പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (പിഎസിപി) നിർത്തിവച്ചു.

ന്യൂ എൻ‌ബി, ബ്ലൂ ഡ്രോപ്പ്, റോജനെറ്റ് (റെഡ് ഫ്രൂട്ട്), എം‌സി‌എൽ പ്രൊഫഷണൽ, ഹാൻഡി, ഗ്ലോ എന്നീ സ്റ്റെറിലൈസറുകളുടെ പ്രചരണവും വില്പനയുമാണ് നിരോധിച്ചത്. പബ്ലിക് അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ചെയർമാൻ പുറപ്പെടുവിച്ച 2020/145 നമ്പർ പ്രകാരമാണ് തീരുമാനം.

ആരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും വൈറസ് പ്രതിരോധത്തിന് ആവശ്യമായ മിനിമം ക്വാളിറ്റി നിലനിർത്താത്തതുമാണ് ഈ ഉൽപ്പന്നങ്ങൾ നിർത്താൻ കാരണമെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത് നാല്പത്തി അയ്യായിരത്തിനടുത്താണ് ഇതുവരെ കോവിഡ് രോഗബാധിതർ. ലോക്ഡൗണും കർഫ്യുവും ലഘൂകരിച്ച് ഒമാൻ സാധാരണ നിലയിലേക്ക് മാറുകയാണ്. അഭ്യന്തര വിമാന സർവീസും ഉടൻ ആരംഭിക്കാനിരിക്കുന്നു.

നിലവിൽ കർശന നിയന്ത്രണങ്ങളോടെയാണ് രാജ്യം സാധാരണ നിലയിലേക്ക് ചുവടുവെക്കുന്നത്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെയും കൃത്യമായ അകലം സൂക്ഷിക്കാതെയും ഇടപഴകുന്നവർക്കെതിരെ പോലീസ് പിഴ ചുമത്തുന്നതടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q