Saturday, November 16, 2024
OmanTop Stories

ഒമാനിൽ വാടകക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമായി ചേംബർ ഓഫ് കൊമേഴ്സിന്റെ ഇടപെടൽ.

മസ്കറ്റ്: കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളുടേയും കെട്ടിടങ്ങളുടേയും ഉടമകളോട് വാടക ഇളവ് നൽകുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.

ബാങ്കുകളും ഫൈനാൻഷ്യൽ സ്ഥാപനങ്ങളും, കമ്പനികളുടേയും സ്വകാര്യ സ്ഥാപനങ്ങളിലുള്ള ജീവനക്കാരുടേയും വായ്പകൾ പലിശ രഹിതമായി ആറുമാസത്തെ കാലാവധി നീട്ടി നൽകണം. സെൻട്രൽ ബാങ്ക് നൽകിയ നിർദ്ദേശങ്ങൾ പ്രകാരമാണ് ഇത്.

റൂം വാടക, തൊഴിലാളികളുടെ ശമ്പളം, ജോലി തുടരൽ, ബാങ്ക് വായ്പ അടവുകൾ ഇങ്ങനെ നാലു വിധത്തിലുള്ള വെല്ലുവിളികൾ സ്ഥാപനങ്ങൾ നേരിടുന്നുണ്ട് എന്ന് ചേംബർ ഓഫ് കൊമേഴ്സിന്റെ സാമ്പത്തിക വിഭാഗം തലവൻ അഹമ്മദ് അൽ ഹൂത്തി ചൂണ്ടിക്കാണിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു വരികയാണ്. ചില മേഖലകൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ ചെയ്തതായും അദ്ദേഹം പറഞ്ഞു.

കോവിഡ് ഭയം മൂലം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. സ്വദേശികളുടേയും വിദേശികളുടേയും തൊഴിൽ എങ്ങനെ സംരക്ഷിക്കുമെന്നത് വലിയ പ്രശ്നമാണ്. ഇവരുടെ ശമ്പളവും വാടകയും നൽകി ഇത്തരം സ്ഥാപനങ്ങളെ രക്ഷപ്പെടുത്തുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്.

കമ്പനികളെ സംരക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. നിലവിലെ രാജ്യത്തിന്റെ അവസ്ഥയിൽ നിന്ന് മോചനം നേടുന്നത് അത്ര എളുപ്പമല്ലെങ്കിലും ഇതൊരു വലിയ വെല്ലുവിളിയായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രഖ്യാപനത്തിൽ വ്യാപാര സ്ഥാപന ഉടമകൾ സന്തോഷം പ്രകടിപ്പിച്ചു. നിരവധി സ്വദേശികളായ കെട്ടിട ഉടമകൾ സ്ഥാപനങ്ങളിൽ നിന്നും വാടകക്കാരിൽ നിന്നും വാടക വാങ്ങുന്നില്ല. ചില മലയാളികളടക്കമുള്ള സ്ഥാപന ഉടമകൾ ചേംബർ ഓഫ് കൊമേഴ്സിനും കെട്ടിട ഉടമകൾക്കും കത്ത് നൽകിയിട്ടുണ്ട്. അനുകൂല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa