പുതിയ ഇഖാമ ഇഷ്യു ചെയ്യുന്നതിനു മൂന്ന് മാസം കഴിഞ്ഞ് ഫീസ് അടച്ചാൽ മതി
ജിദ്ദ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമകൾ ഇഷ്യൂ ചെയ്യുംബോൾ തുക ഈടാക്കുന്നത് 3 മാസത്തേക്ക് വൈകിപ്പിക്കുമെന്ന് സൗദി ജവാസാത്ത് അറിയിച്ചു.
മാർച്ച് 18 മുതൽ ജൂൺ 16 വരെയുള്ള കാലയളവിനുള്ളിൽ ഇഖാമകൾ ഇഷ്യു ചെയ്യുന്നവർക്ക് ഫീസ് മൂന്ന് മാസം കഴിഞ്ഞ് നൽകിയാൽ മതി.
കൊറോണ മൂലം വ്യാപാര വാണിജ്യ സ്ഥാപനങ്ങൾക്കുണ്ടായ ആഘാതത്തിൽ നിന്ന് താത്ക്കാലിക ആശ്വാസമെന്ന നിലക്കാണു ഫീസ് വൈകിപ്പിക്കുന്നത്.
ജവാസാത്ത് പ്രഖ്യാപിച്ച ആനുകൂല്യ പ്രകാരം നിലവിൽ പുതിയ ഇഖാമകൾ ഇഷ്യു ചെയ്യാൻ പണം നൽകേണ്ടതില്ല. 3 മാസം കഴിഞ്ഞ് നിശ്ചിത കാലാവധി കണക്കാക്കി പണം നൽകിയാൽ മതി.
നിലവിലെ സാഹചര്യത്തിൽ സ്വകാര്യ മേഖലക്ക് ജവാസാത്തിൻ്റെ ഈ പ്രഖ്യാപനം വലിയ ആശ്വാസമായിരിക്കും എന്ന് തീർച്ചയാണ്.
കഴിഞ്ഞ ദിവസം സൗദിയിലുള്ളവരുടെ റി എൻട്രി കാലാവധി 3 മാസത്തേക്ക് സൗജന്യമായി ജവാസാത്ത് സംവിധാനങ്ങളെ സമീപിക്കാതെ തന്നെ ഓട്ടോമാറ്റിക്കായി നീട്ടി നൽകുന്ന സംവിധാനം ആരംഭിച്ചിരുന്നു.
നേരത്തെ സൗദിയിലെ ട്രേഡ് പ്രഫഷനുകളുള്ള എല്ലാ ഇഖാമകൾക്കും സൗജന്യമായി 3 മാസത്തെ കാലാവധി അധികം നൽകിയിരുന്നു. ഈ ആനുകൂല്യം നാട്ടിൽ അവധിയിലുള്ളവർക്കും ലഭിച്ചിരുന്നു.
രാജ്യത്തെ സാംബത്തിക മേഖലയിൽ വൈറസ് വ്യാപനം മൂലം ഉണ്ടാകുന്ന ആഘാതങ്ങൾ ലഘൂകരിക്കാൻ ഭരണകൂടം എല്ലാ അർത്ഥത്തിലും ശ്രമിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa