Saturday, November 16, 2024
BahrainTop Stories

കോവിഡ് -19: സ്വകാര്യമേഖലയിൽ ശമ്പളത്തിനായി 570 മില്യൺ ഡോളർ ചെലവഴിക്കുമെന്ന് ബഹ്‌റൈൻ.

മനാമ: കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന്റെ പാശ്ചാത്തലത്തിൽ സ്വകാര്യ മേഖലയിലെ ഒരു ലക്ഷം തൊഴിലാളികൾക്ക് വേതനം നൽകുന്നതിനായി 570 മില്യൺ ഡോളർ ചിലവഴിക്കുമെന്ന് ബഹറൈൻ തൊഴിൽ മന്ത്രാലയം.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലേക്കാണ് ഈ തുക അനുവദിക്കുക.

സ്വദേശികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കറന്റ്, വാട്ടർ ബില്ലുകൾ സർക്കാർ വഹിക്കും, സ്വത്തുക്കൾക്കും ടൂറിസത്തിനും നികുതിയിളവ് നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ്-19 മൂലം സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിനായി സ്വകാര്യമേഖലയ്ക്കായി സർക്കാർ പ്രഖ്യാപിച്ച 11 ബില്യൺ ഡോളർ ഉത്തേജക പാക്കേജിന്റെ ഭാഗമായാണ് ഈ സംരംഭം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa