Saturday, November 16, 2024
GCCTop Stories

നാട്ടിൽ ഉടനെ മടങ്ങിയെത്താനുള്ള പ്രവാസികളുടെ ആഗ്രഹം നടക്കില്ല

വെബ്ഡെസ്ക്: കോവിഡ്19 പശ്ചാത്തലത്തിൽ ഉടനെ നാട്ടിലെത്താനുള്ള പ്രവാസി സമൂഹത്തിൻ്റെ ആവശ്യം ഉടൻ നടക്കില്ലെന്ന സൂചന നൽകി കേന്ദ്ര നേതൃത്വം.

പ്രവാസികൾ നാട്ടിലെത്താൻ മെയ് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധനരാണു സൂചന നൽകിയത്.

ലോക്ക് ഡൗൺ സമയത്തിനു ശേഷം പ്രവാസികളെയെല്ലാം നാട്ടിൽ എത്തിച്ചാൽ അത് ക്വാറൻ്റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പ്രയാസം സൃഷ്ടിക്കുമെന്നാണു കേന്ദ്ര മന്ത്രി പറഞ്ഞത്.

അതേ സമയം സ്ഥിതി മെച്ചപ്പെടുന്നതോടെ എല്ലാവരെയും തിരികെയെത്തിക്കുമെന്നും ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മുൻഗണന നൽകും എന്നുമാണു മന്ത്രി അറിയിച്ചത്.

യു എ ഇയിൽ ഇന്ത്യക്കാർക്ക് ഇന്ത്യൻ സ്ഥാപനങ്ങൾ ഏറ്റെടുത്ത് യു എ ഇ സർക്കാരിൻ്റെ അനുമതിയോടെ ക്വാറൻ്റൈൻ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സാഹചര്യത്തിൽ വിമാനം ചാർട്ട് ചെയ്തും എങ്ങനെയെങ്കിലും നാട്ടിൽ എത്താൻ പ്രവാസികൾ സന്നദ്ധരായിരുന്നു.

കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നുള്ള വിവിധ സംഘടനകളും നേതൃത്വവുമെല്ലാം മടങ്ങുന്നതിനു ആഗ്രഹിക്കുന്ന പ്രവാസികളെ ഏത് വിധേനയും തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ഗർഭിണികളും വിവിധ തരത്തിലുള്ള രോഗങ്ങൾ കൊണ്ട് വലയുന്നവരുമെല്ലാം എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്താനുള്ള ആഗ്രഹത്തിലാണുള്ളത്.

വൈറസ് പകരുമെന്ന സാഹചര്യം ഉള്ള ചില ലേബർ കാംബുകളിൽ കഴിയുന്ന പ്രവാസി സഹോദരങ്ങളും ഏത് വിധേനയും മടങ്ങിയെത്തുന്നതിനുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്