Saturday, November 16, 2024
BahrainTop Stories

ബഹറൈനിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.

ബഹ്റൈനിൽ അനധികൃതമായി തങ്ങുന്നവർക്ക്​ നിയമപരമായി രാജ്യം വിടാനോ ബഹറൈനിൽ തന്നെ തുടരാനോ സൗകര്യമൊരുക്കി പൊതുമാപ്പ് പ്രഖ്യാപിച്ചു​.

ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യാണ്​ പൊതുമാപ്പ്​ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​. രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യുകയോ പിഴ അടക്കാതെ നാട്ടിലേക്ക്​ തിരിച്ചുപോകുകയോ ചെയ്യാൻ ഇതുവഴി അവസരം ലഭിക്കും.

വർക്ക്​ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ ശേഷവും അനധികൃതമായി ബഹറൈനിൽ തങ്ങുന്നവർക്കും വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ടവർക്കും പൊതുമാപ്പ് ഗുണം ചെയ്യും. സ്പോൺസറുടെ അടുത്ത്​ നിന്ന്​ മാറി മുങ്ങി നടക്കുന്നവർക്കും നാടണയാനുള്ള സുവർണാവസരമാണ്.

ബഹ്റൈനിൽ 2015 ൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ 42019 അനധികൃത തൊഴിലാളികൾ​ പ്രയോജനപ്പെടുത്തി​. ഇവരിൽ 31,894 പേർ രേഖകൾ ശരിയാക്കി ബഹ്റൈനിൽ തന്നെ തുടരാൻ​ താൽപര്യപ്പെട്ടപ്പോൾ 10,125 പേർ നാട്ടിലേക്ക്​ തിരിച്ച്​ പോയി​.

ഈ മാസമാദ്യം പ്രാബല്യത്തിൽവന്ന പദ്ധതി ഈ വർഷം അവസാനം വരെ തുടരും. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്​ തുല്യമായ നടപടിയാണിതെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്സിക്യൂട്ടീവ്​ ഉസാമ അബ്ദുല്ല അൽ അബ്​സി അറിയിച്ചു.

വിസിറ്റിംഗ് വിസയിലെത്തി കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കും യാത്രാ നിരോധനം നേരിടുന്നവർക്കും പൊതുമാപ്പ് അപേക്ഷിക്കാൻ കഴിയില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa