ഒമാനിൽ നിന്ന് പ്രത്യേക വിമാന സർവീസുകൾ നടത്താൻ അടിയന്തര പദ്ധതികളില്ലെന്ന് ഇന്ത്യൻ എംബസി.
മസ്‌കറ്റ്: പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്താൻ ഉടൻ പദ്ധതികളൊന്നുമില്ലെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രിൽ 14 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള മുഴുവൻ യാത്രാ വിമാനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ഇത് മുഴുവൻ രാജ്യങ്ങളുടേയും താല്പര്യാർത്ഥമുള്ള താൽക്കാലിക നടപടിയാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എംബസി പറഞ്ഞു.
ഈ ഘട്ടത്തിൽ, ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്താൻ പദ്ധതികളൊന്നുമില്ല. ഇന്ത്യക്കാർ വീടിനുള്ളിൽ തന്നെ തുടരാനും ഒമാനിൽ എവിടെയായിരുന്നാലും സുരക്ഷിതമായി തുടരാനും ഒമാൻ സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലേക്കുള്ള യാത്രാ സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യൻ സർക്കാർ എടുത്താലുടൻ എംബസി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
എന്നിരുന്നാലും, ഫ്ലൈറ്റുകൾ പുനരാരംഭിക്കുമ്പോൾ ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്ക് ഉപയോഗിച്ച് വിവരങ്ങൾ നൽകാം:
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa