മദീനയിലെ 6 ഡിസ്റ്റ്രിക്കുകളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും എല്ലാ ചലനങ്ങളും പൂർണ്ണമായും വിലക്കി; ഭക്ഷണവും മരുന്നും വീട്ടിലെത്തിക്കും
മദീന: 24 മണിക്കുർ കർഫ്യൂ നിലവിലുള്ള മദീനയിലെ 6 ഡിസ്റ്റ്രിക്കുകളിൽ കർഫ്യൂ വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം.
വെള്ളിയാഴ്ച മുതൽ 6 ഡിസ്റ്റ്രിക്കുകളിലെ എല്ലാ തരത്തിലുള്ള നീക്കങ്ങളും വിലക്കിയതിനു പുറമെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
ശുറൈബാത്ത്, ബനീ ളഫ്ര്, ഖർബാൻ, അൽജുമുഅ, ജുസ്ഉ മിനൽ ഇസ്കാൻ, ബനീ ഖദ്ര എന്നീ ഡിസ്റ്റ്രിക്കുകളിലാണു പരിപൂർണ്ണ വിലക്ക്.
സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഈ ഡിസ്റ്റ്രിക്കുകളിലെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം എത്തിച്ച് നൽകും.
കൂടാതെ സൗദി ആരോഗ്യ മന്ത്രാലയം ഇവിടെയുള്ളവർക്ക് ആവശ്യമായ മരുന്നുകളും ആരോഗ്യ സംവിധാനങ്ങളും ഉറപ്പ് വരുത്തും.
ശക്തമായ ആരോഗ്യ സുരക്ഷാ വ്യവസ്ഥകൾ പാലിച്ച് കൊണ്ടുള്ള ഹോം ഡെലിവറി സംവിധാനം അനുവദിച്ചിട്ടുണ്ട്.
എല്ലാ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും കാംക്ഷിച്ച് കൊണ്ടുള്ള നടപടിയാണിതെന്നും ഐസൊലേഷൻ വ്യവസ്ഥകൾ എല്ലാവരും പൂർണ്ണമായും പാലിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മദീനയിൽ മാത്രം 78 പേർക്കാണു കോവിഡ്19 വൈറസ് ബാധയേറ്റിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa