സൗദിയിലെ വലിയ ആശങ്കക്ക് പരിഹാരം; ലേബർ ക്യാംബുകളിലെ തൊഴിലാളികളെ സ്കൂളുകളിലേക്ക് മാറ്റും
ദമാം: കോവിഡ്19 പശ്ചാത്തലത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ ലേബർ ക്യാംബുകളിലെ തൊഴിലാളികളെ സ്കൂളുകളിലേക്ക് മാറ്റുന്നതിനായി ഒരുക്കങ്ങൾ നടക്കുന്നു.
ഇങ്ങനെ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 15 സ്കൂളുകൾ ഒരുക്കിയിട്ടുണ്ടെന്നും നിലവിൽ ക്യാംബുകളിലുള്ള 80% തൊഴിലാളികളെയും സ്കൂളുകളിലേക്ക് മാറ്റണമെന്നുമാണു അധികൃതർ തൊഴിലുടമകളോട് നിർദ്ദേശിച്ചിട്ടുള്ളത്.
ആരോഗ്യ വകുപ്പിൻ്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് തന്നെ സ്കൂളുകളിൽ അണുവിമുക്ത നടപടികളും ശുചീകരണങ്ങളും നടന്നു കഴിഞ്ഞെന്നും റൂമുകളും ടോയ് ലറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇത്തരത്തിൽ ക്യാംബുകൾ ഒഴിപ്പിക്കുന്ന സമയത്ത് പാർപ്പിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കുന്നതിനു തയ്യാറുള്ളവർക്ക് മന്ത്രാലയ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യാനുള്ള സൗകര്യം കഴിഞ്ഞ ദിവസം നഗര ഗ്രാമ കാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ക്യാംബുകളിലെ ചുരുങ്ങിയ സൗകര്യങ്ങളിൽ നിരവധിയാളുകൾ കഴിയുന്നത് വലിയ ഭീഷണിയായി നില നിൽക്കുന്ന സമയത്ത് തന്നെ അധികൃതർ പുതിയ സൗകര്യങ്ങൾ ഒരുക്കിയത് വലിയ ആശ്വാസമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa