സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 4000 കടന്നു; മരണം 52 ആയി
റിയാദ്: രാജ്യത്ത് പുതുതായി 382 പേർക്ക് കൂടി കോവിഡ്19 ബാധിച്ചതോടെ ഇത് വരെ വൈറസ് ബാധിച്ചവരുടെ എണ്ണം 4033 ആയി ഉയർന്നതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 5 മരണം കൂടി രേഖപ്പെടുത്തി. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 52 ആയി.
പുതുതായി 35 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയിട്ടുണ്ട്.
കോവിഡ് ബാധിച്ചവരിൽ 3261 കേസുകളാണു ഇപ്പോൾ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 67 കേസുകൾ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
മക്കയിൽ 131, മദീനയിൽ 95, റിയാദിൽ 76, ജിദ്ദയിൽ 50, ദമാമിൽ 15, യാംബുവിൽ 5, സബ്ത് അൽ അലായയിലും ഹുഫൂഫിലും 3 വീതം, ഖോബാർ, ത്വാഇഫ്, മൈസാൻ, അൽ ശംലി എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണു പുതുതായി രോഗബാധിതരായവരുടെ വിവരങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa