സൗദിയിൽ കർഫ്യു സമയത്ത് പുറത്തിറങ്ങിയതിന് പിടിച്ചപ്പോൾ പോലീസുകാരന് കൈക്കൂലി വാഗ്ദാനം ചെയ്തവർ പിടിയിൽ
ജിദ്ദ: കർഫ്യു സമയത്ത് പിടി കൂടിയപ്പോൾ പോലീസുദ്യോഗസ്ഥനു കൈക്കൂലി വാഗ്ദാനം ചെയ്ത സ്വദേശികളും വിദേശികളും പിടിയിലായി. കർഫ്യൂ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നതിനു പിഴ ചുമത്തുന്നത് ഒഴിവാക്കാനും വിട്ടയക്കാനുമായിരുന്നു കൈക്കൂലി ഓഫർ ചെയ്തത്.
സൗദി അഴിമതി വിരുദ്ധ സെൽ ആണു ഇവരെ അറസ്റ്റ് ചെയ്തത്. അതേ സമയം ഇവർ കൈക്കൂലി ഓഫർ ചെയ്യുക മാത്രമല്ല, കൈക്കൂലി നിരസിച്ച പോലീസ് ഓഫീസർക്കെതിരെ അക്രമത്തിനു തുനിയുകയും പോലീസ് വാഹനം കേടു വരുത്തുകയും ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും അവരെ ജയിലിലടച്ചതായും ബന്ദപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഗുരുതരമായ തെറ്റാണു പ്രതികൾ ചെയ്തത് എന്നത് കൊണ്ട് തന്നെ ഇവരെ തുടർ വിചാരണക്കായി ക്രിമിനൽ കോടതിയിൽ ഹാജരാക്കുകയും നിയമപ്രകാരമുള്ള പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുമെന്നാണു സൂചന.
സൗദിയിൽ കർഫ്യൂ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് ആദ്യ ഘട്ടത്തിൽ 10,000 റിയാലാണു പിഴ. തെറ്റ് ആവർത്തിച്ചാൽ 20,000 റിയാൽ പിഴയും വീണ്ടും ആവർത്തിക്കുന്നവർക്ക് ജയിൽ ശിക്ഷയും ലഭിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa