സൗദിയിൽ പള്ളികളിൽ തറാവീഹ് നമസ്ക്കാരം ഉണ്ടാകില്ല
ജിദ്ദ: സൗദിയിൽ റമളാനിൽ പള്ളികളിൽ തറാവീഹ് നമസ്ക്കാരവും മറ്റു നിർബന്ധ നമസ്ക്കാരങ്ങളും ഉണ്ടാകില്ലെന്ന് സൗദി ഇസ് ലാമിക കാര്യ വകുപ്പ് മന്ത്രി ഡോ:അബ്ദുലത്തീഫ് ആലു ശൈഖ് പ്രസ്താവിച്ചു.
ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ റമളാനിൽ പള്ളികളിൽ തറാവീഹ് നമസ്ക്കാരം ഉണ്ടാകുമോ എന്ന് മന്ത്രിയോട് ചോദിച്ചപ്പോഴാണു മന്ത്രി മറുപടി പറഞ്ഞത്.
വൈറസ് ബാധ ഒഴിവാകുന്നത് വരെ പള്ളികൾ അടച്ചിടാനുള്ള തീരുമാനം റമളാനിലും തുടരുമെന്ന് മന്ത്രി അറിയിച്ചു. ഉടൻ അതിനു പരിഹാരം ഉണ്ടാകാൻ നാം പ്രാർത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ആദ്യ ഘട്ടങ്ങളിൽ തന്നെ ഇരു ഹറമുകളൊഴികെയുള്ള എല്ലാ പള്ളികളും അടച്ചിടാൻ മതകാര്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
പാപ മോചനം തേടിയും നന്മകൾ വർധിപ്പിച്ചും ഈ മഹാമാരിയിൽ നിന്ന് മുക്തി ലഭിക്കാനായി വിശ്വാസികൾ അല്ലാഹുവിനോട് പ്രാർഥിക്കണമെന്ന് സൗദി ഗ്രാൻഡ് മുഫ്തി അബ്ദുൽ അസീസ് ആലു ശൈഖ് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa