സൗദിയിലെ എല്ലാ പ്രവാസികളെയും ആറ് മാസം നാട്ടിലേക്കയക്കുന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണം
ജിദ്ദ: സൗദിയിലെ പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ വീണ്ടും വിവിധ തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ.
എല്ലാ വിദേശികൾക്കും ആറു മാസം നിർബന്ധിത അവധി നൽകി പറഞ്ഞയക്കാനാണു സൗദി ഭരണകൂടത്തിൻ്റെ തീരുമാനം എന്ന നിലക്കാണു ഇപ്പോഴത്തെ പ്രചാരണം.
ഇതിനെ ശരി വെക്കുന്നതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വ്യാജമായി പടച്ചുണ്ടാക്കിയ അറബിയിലും ഇംഗ്ളീഷിലുമുള്ള ഒരു പോസ്റ്ററും അനുബന്ധമായി ഓഡിയോ ക്ളിപ്പുകളുമെല്ലാം പ്രചരിക്കുന്നുണ്ട്.
ഏപ്രിൽ 20 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശികൾക്ക് 6 മാസത്തെ ലീവ് അനുവദിക്കുന്നുണ്ടെന്നാണു പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. ജവാസാത്തിൻ്റെ ഔദ്യോഗിക അറിയിപ്പെന്ന് തോന്നിപ്പിക്കുന്നതിനായി ജവാസാത്തിൻ്റെ പേരും അബ്ഷിർ ലോഗോയും വെച്ച വ്യാജ ഐഡിയിലാണു ആ പോസ്റ്റർ പോസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് പരിശോധിച്ചാൽ മനസ്സിലാകും.
എന്നാൽ തീർത്തും തെറ്റായ പ്രചാരണമാണിത്. സൗദിയിലെ കംബനികൾക്ക് കൊറോണ മൂലമുണ്ടാകുന്ന ബാധ്യതകളിൽ നിന്ന് കര കയറാൻ ആവശ്യമെങ്കിൽ തൊഴിലാളികൾക്ക് അവധി നൽകാമെന്ന് സൗദി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ തൊഴിൽ സമയത്തോടൊപ്പം വേതനം കുറക്കാനും അനുമതിയുണ്ട്. ഇതിനെ എല്ലാവരെയും നിർബന്ധിത അവധിയിൽ പറഞ്ഞയക്കുമെന്ന തരത്തിൽ പ്രചരിപ്പിക്കുകയാണു വ്യാജന്മാർ ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa