1639 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു; സൗദി പൗരന്മാർ രാജ്യത്ത് തിരിച്ചെത്തുന്നത് പിഴവില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങളിലൂടെ.
ജിദ്ദ: സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ പാലിച്ച്കൊണ്ട് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാരെ സൗദി എംബസികൾ അതാതു രാജ്യങ്ങളിലെ അധികാരികളുമായി സഹകരിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.
തിരിച്ചെത്തിയ 1,639 സൗദി പൗരന്മാരെ ഇതുവരെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കി നിർബന്ധിത ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
ശനിയാഴ്ച 219 സൗദികൾ മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഇങ്ങനെ വരുന്ന യാത്രക്കാർക്ക് COVID-19 നാസ്പ്ദമായ 12 പരിശോധനകൾ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി നടത്തുന്നുണ്ട്. വിമാനത്തിൽ കയറുന്നതിന് മുമ്പും, ക്യാബിനകത്ത് വെച്ചും, ഒടുവിൽ സൗദിയിൽ എത്തിച്ചേരുമ്പോഴും.
വിമാനത്താവളത്തിൽ ആരോഗ്യ മന്ത്രാലയം ഒരു ചെക്ക് പോയിന്റ് അനുവദിച്ചുണ്ട്, വരുന്ന യാത്രക്കാർ നിർബന്ധിത തെർമൽ ക്യാമറകളിലൂടെ കടന്നുപോകും. സംശയാസ്പദമായ കേസുകൾ വേർതിരിച്ച് അവരെ സുരക്ഷിതമായി മറ്റൊരു ഭാഗത്തേക്ക് മറ്റും.
പാസ്‌പോർട്ട്, കസ്റ്റംസ് കൺട്രോൾ ഏരിയയിൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് കൈകൾ ശുചിയാക്കേണ്ടതുണ്ട്, അവിടെ യാത്രക്കാരനും പാസ്‌പോർട്ട് ഉദ്യോഗസ്ഥനും തമ്മിൽ 1.5 മീറ്റർ ദൂരം നിലനിർത്തുന്നു.
തുടർന്ന് ഇവരെ ഗസ്റ്റ്ഹൗസുകളിലേക്ക് കൊണ്ടുപോകുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള 14 ദിവസത്തെ ഐസൊലേഷൻ കാലയളവിലേക്ക് ഇങ്ങനെ രാജ്യത്തിൽ തിരികെയെത്തിക്കുന്ന പൗരന്മാരെ പാർപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയം രാജ്യത്തുടനീളം 11,000 മുറികൾ ഇതുവരെ അനുവദിച്ചിട്ടുണ്ട്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് യാത്രക്കാരെ നിശ്ചിത സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനാവശ്യമായ ബസ്സുകൾ വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്.
സൗദി പൗരന്മാരെ തിരിച്ചു കൊണ്ടുവരുന്ന ആദ്യത്തെ വിമാനം ജക്കാർത്തയിൽ നിന്നാണ് വന്നത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 250 സൗദി യാത്രക്കാരുമായിട്ടാണ് ഈ വിമാനം പറന്നിറങ്ങിയത്. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴി ബഹ്‌റൈനിൽ നിന്ന് 200 ഓളം സൗദികളുടെ ഒരു സംഘത്തെ ബസ്സിലും എത്തിച്ചു.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹ്ദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ ജക്കാർത്ത, വാഷിംഗ്ടൺ, ക്വാലാലംപൂർ, മൗറീഷ്യസ്, മസ്കറ്റ്, ലണ്ടൻ, മനില, മാലിദ്വീപ്, കൊളംബോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആദ്യ ഘട്ട യാത്രക്കാരെ സ്വീകരിക്കാൻ തയ്യാറായിട്ടുണ്ട്.
ദിവസങ്ങൾക്കുള്ളിൽ കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ച് വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഓരോ സ്വദേശിയേയും രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതർ. ഒപ്പം തന്നെ രാജ്യത്തധിവസിക്കുന്നവരെ വിദേശീ- സ്വദേശീ വ്യത്യാസമില്ലാതെ മികച്ച ചികിത്സ നൽകി കോവിഡ് -19 നെതിരായി കനത്ത പ്രതിരോധം സ്വീകരിക്കുന്നുണ്ട് രാജ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa