Friday, November 15, 2024
OmanTop Stories

തൊഴിലാളികളെ ശമ്പളമില്ലാത്ത അവധിക്ക് നിർബന്ധിക്കുന്നത് കുറ്റകരം

മസ്‌കറ്റ്: COVID-19 ന്റെനിലവിലെ സാഹചര്യത്തിൽ ഒമാനിലെ പ്രാദേശിക, പ്രവാസി തൊഴിലാളികൾക്ക് ശമ്പളം നൽകാതിരിക്കാനുള്ള മാർഗമായി ശമ്പളമില്ലാത്ത അവധിയിൽ പോകാൻ നിർബന്ധിക്കുന്നത് നിയമ ലംഘനമാണെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് അറിയിച്ചു.

വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിച്ചതായി 30 റിപ്പോർട്ടുകളാണ് ലഭിച്ചത് ഇതാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ഫെഡറേഷനെ എത്തിച്ചത്.

വേതനം കുറയ്ക്കൽ, തൊഴിലാളികളെ ശമ്പളമില്ലാത്ത അവധി എടുക്കാൻ പ്രേരിപ്പിക്കൽ, ജോലിസ്ഥലത്ത് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിൽ കമ്പനികൾ പരാജയപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് നിയമ ലംഘനങ്ങൾ.

നിരീക്ഷിച്ച ലംഘനങ്ങളുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി ഫെഡറേഷൻ പ്രസ്ഥാവനയിൽ പറഞ്ഞു.

പ്രവാസി തൊഴിലാളികൾക്ക് ഭക്ഷണം, താമസം, കൂലി പോലുള്ള മിനിമം ആവശ്യങ്ങൾ പോലും നിരാകരിക്കപ്പെടുന്ന പരാതികളും ഫെഡറേഷന്റെ മുന്നിൽ എത്തിയിട്ടുണ്ട്. ഇത് വളരെ ഗൗരവപൂർവമാണ് കാണുന്നതെന്ന് അവർ പറഞ്ഞു.

മാത്രമല്ല, കോറന്റൈനിൽ കഴിഞ്ഞ ദിവസങ്ങൾ തൊഴിലാളികളുടെ വാർഷിക അവധിയിൽ നിന്ന് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, ഇത് നിയമ ലംഘനമാണെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് നിരീക്ഷിച്ചു.

സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ദേശീയ, പ്രവാസി തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവരുടെ വേതനം നൽകാൻ പ്രതിജ്ഞാബദ്ധമാക്കുന്നതിനും അവരുടെ ജോലിസ്ഥലത്തും വസതികളിലും ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതിനും കൂടുതൽ ശ്രമിക്കേണ്ടതുണ്ട്.

അധികാരികൾ നൽകുന്ന മുൻകരുതൽ നടപടികളെക്കുറിച്ച് അവരെ ബോധവാന്മാരാക്കേണ്ടതുണ്ട്. സ്വകാര്യമേഖലയിലെ ദേശീയ, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളുടെ ലംഘനം നിരീക്ഷിക്കുന്നത് ഫെഡറേഷൻ തുടരും, കൂടാതെ ഈ ലംഘനങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുമെന്നും സംഘടന കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa