സൗദിയിലെ ഓരോ വിദേശിയും സൗദി ആരോഗ്യ മന്ത്രാലയ വാക്താവിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കേണ്ടതും സ്വയം വിലയിരുത്തേണ്ടതുമാണ്
ജിദ്ദ: സൗദിയിൽ കൊറൊണ കോവിഡ്19 പിടി കൂടുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്ന വാർത്തകളാണു നാം കേട്ട് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ ചില യാഥാർത്ഥ്യങ്ങൾ ഓരോ വിദേശിയും ശ്രദ്ധിക്കേണ്ടതും സ്വയം വിലയിരുത്തേണ്ടതുമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് രേഖപ്പെടുത്തിയ കൊറോണ കേസുകളിൽ 70 ശതമാനാവും വിദേശികൾക്കായിരുന്നുവെന്നാണു ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞത്.
ആദ്യ ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ കോറോണ ബാധിക്കുന്ന സ്ഥിതി മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കോവിഡ്19 ബാധിച്ചവരിൽ 70-80% പേരും വിദേശികളായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
താമസ സ്ഥലവുമായും മറ്റും ബന്ധപ്പെട്ട് വിവിധ കാരണങ്ങൾ ഇങ്ങനെ വൈറസ് പടരുന്നതിനു കാരണമാകുന്നുണ്ടാകാം. അല്ലെങ്കിൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം പാലിക്കാത്തതും കാരണമാകുന്നുണ്ടാകാം എന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി അഭിപ്രായപ്പെട്ടു.
ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന മന്ത്രാലയത്തിൻ്റെ ആഹ്വാനം സൗദിയിലെ മലയാളി സമൂഹം കഴിയും വിധം പാലിക്കുന്നുണ്ടെങ്കിലും മറ്റു വിദേശ രാജ്യങ്ങളിലെ തൊഴിലാളികൾ പലരും ഇതിനെ ലാഘവത്തോടെയാണു കാണുന്നത് എന്നാണു അറിയാൻ സാധിക്കുന്നത്. മന്ത്രാലയ നിർദ്ദേശങ്ങൾ പാലിച്ച് സ്വദേശികളും വിദേശികളും ഒരുമിച്ച് നീങ്ങുന്നതിലൂടെ മാത്രമേ ഈ വൈറസ് ബാധയെ പിടിച്ച് കെട്ടാൻ സാധിക്കുകയുള്ളൂ എന്ന ചിന്ത ഓരോരുത്തർക്കും ഉണ്ടാകേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa