എടിഎം കാർഡുകളുടെ കാലാവധി നീട്ടി സാമ
റിയാദ്: തിരിച്ചറിയൽ കാർഡിന്റെ കാലാവധി അവസാനിച്ചതിന്റെ പേരിൽ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടി അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി.
നിഷ്ക്രിയ അക്കൗണ്ട് ആയി മാറിയതിന്റെ പേരിലുള്ള മരവിപ്പിക്കലും ഉണ്ടാകില്ലെന്ന് സാമ അറിയിച്ചു.
കാലാവധി അവസാനിക്കുകയോ അവസാനിക്കാറായതോ ആയ മുഴുവൻ എടിഎം കാർഡുകളുടേയും കാലാവധി ശവ്വാൽ 10 (2020 ജൂൺ 2) വരെ നീട്ടി നൽകാൻ എല്ലാ ബാങ്കുകൾക്കും സാമ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്നും തിരിച്ചറിയൽ കാർഡിന്റെ കാലാവധി കഴിഞതിന്റെ പേരിൽ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തിയവർക്ക് ഒപ്പിടാനുള്ള അധികാരം മരവിപ്പിക്കാൻ പാടില്ലെന്നും സാമ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa