Friday, November 15, 2024
Top StoriesU A E

യുഎഇയിൽ വിസ കാലാവധി വർഷാവസാനം വരെ നീട്ടി നൽകി.

ദുബായ്: മാർച്ച് ഒന്നിനോ അതിനു ശേഷമോ കാലാവധി അവസാനിക്കുന്ന എല്ലാ വിസകൾക്കും ഡിസംബർ വരെ കാലാവധി നീട്ടി നൽകിയതായി യുഎഇ.

കോവിഡ് -19 മായി ബന്ധപ്പെട്ട് രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളെക്കുറിച്ച് വെർച്വൽ കോൺഫറൻസിലൂടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് കേണൽ ഖമീസ് അൽ കഅബി വിസ കാലാവധി നീട്ടി നൽകുന്നതിനെ കുറിച്ച് പ്രസ്ഥാവിച്ചത്.

മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസയുടെ കാലാവധി അവസാനിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.

മാർച്ച് ഒന്നിനു ശേഷം കാലാവധി അവസാനിച്ച തിരിച്ചറിയൽകാർഡുകളുടെ കാലാവധിയും ഡിസംബർ അവസാനം വരെ നീട്ടിയിട്ടുണ്ട്.

കാലാവധി അവസാനിച്ച വിസകൾക്ക് വർഷാവസാനം വരെ പിഴകൾ ഇല്ലെന്ന് മുൻപ് രാജ്യം പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa