വിരൽ നക്കി റൊട്ടിയിൽ തൊട്ടു; ബേക്കറിക്ക് പൂട്ട് വീണു.
ഷാർജ: വിരൽ നക്കി റൊട്ടിയിൽ തോറ്റതിന് ഷാർജയിൽ ബേക്കറി അടച്ചു പൂട്ടി. അൽ ഗർബിലെ ഒരു ബേക്കറിയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.
സംഭവം ഇങ്ങനെ, ഷാർജയിൽ താമസിക്കുന്ന അഭിഭാഷകനായ ഇബ്രാഹിം അൽ ഹുസൈനി ബേക്കറി വാങ്ങാൻ എത്തിയതാണ്. ബേക്കറി ഉണ്ടാക്കുന്ന ആളുടെ പ്രവർത്തി അയാളെ പ്രകോപിതനാക്കി.
ഏഷ്യക്കാരനായ അയാൾ വായിൽ ഇട്ട വിരലുകൾ കൊണ്ട് റൊട്ടികൾ കൈകാര്യം ചെയ്യുകയായിരുന്നു. ഇത് കണ്ട അഭിഭാഷകൻ സംഭവം വീഡിയോയിൽ പകർത്തി മുനിസിപ്പാലിറ്റിക്ക് കൈമാറി.
ഷാർജ നിവാസികളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതായി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇത് പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുമെന്നും അതിനാൽ ഇൻസ്പെക്ടർമാരെ ബേക്കറിയിലേക്ക് അയച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അടച്ചുപൂട്ടൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരമുള്ള എമിറേറ്റിലെ ഏക സ്ഥാപനമായ ഷാർജ സാമ്പത്തിക വികസന വകുപ്പിനെ മുനിസിപ്പാലിറ്റി ഉടൻ തന്നെ സംഭവം റിപ്പോർട്ട് ചെയ്തു.
വീഡിയോ പരിശോധിച്ച അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഷാർജ മുനിസിപ്പാലിറ്റി അൽ ഗർബിലെ ബേക്കറിയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും കണ്ടുകെട്ടി.
ബേക്കറി അടച്ചുപൂട്ടുകയും കുറ്റാരോപിതനായ ബേക്കറി തൊഴിലാളിയെ ചോദ്യം ചെയ്യലിനായികൊണ്ടുപോകുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa