Friday, November 15, 2024
OmanTop Stories

ഒമാനിൽ നിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വില്പന നടത്തിയ വിദേശികൾ പിടിയിൽ.

മസ്‌കറ്റ്:  സലാലയിൽ ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കച്ചവടം ചെയ്ത വിദേശികളെ അറസ്റ്റ് ചെയ്തു.

ഗുണ നിലവാരമില്ലാത്ത ഭക്ഷണം വിറ്റതിന് പ്രവാസി തൊഴിലാളികളെ ഭക്ഷ്യ സുരക്ഷാ, ഗുണനിലവാര വകുപ്പ് ഇൻസ്പെക്ടർമാരാണ് അറസ്റ്റ് ചെയ്തത്.

സലാലയിൽ ഗുണ നിലവാരമില്ലാത്ത പച്ചക്കറികളും പഴങ്ങളും മത്സ്യങ്ങളും വിറ്റ വിദേശ തൊഴിലാളികളെ ധോഫർ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മുനിസിപ്പാലിറ്റികളും ജലവിഭവ മന്ത്രാലയവും ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa