സൗദി ആരോഗ്യ മന്ത്രാലയം മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകും.
റിയാദ്: കൊറോണ വൈറസ് പടരാതിരിക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിച്ച് മരുന്നുകൾ വീടുകളിലെത്തിക്കാൻ ആരോഗ്യ മന്ത്രാലയം സൗദി പോസ്റ്റുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സൗദി പൗരന്മാർക്കും വിദേശികൾക്കും ചില ആസ്പത്രികൾ നിർദ്ദേശിക്കുന്ന മരുന്നുകൾ അവരുടെ വീടുകളിലേക്ക് സൗജന്യമായി എത്തിച്ചു നൽകും. വീടുകളിൽ തന്നെ കഴിയാൻ സ്വദേശികളേയും വിദേശികളേയും ഇത് സഹായിക്കും.
ധാരണാപത്രം പ്രകാരം ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള നാലു ആസ്പത്രികളിൽ നിന്ന് ചികിത്സിക്കുന്നവർക്കാണ് സൗദി പോസ്റ്റ് സൗജന്യമായി മരുന്നുകൾ എത്തിക്കുക.
റിയാദ് കിംഗ് സൽമാൻ ഹോസ്പിറ്റൽ, ദമാം മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, ബുറൈദ കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, അൽഹസ മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സ തേടിയ രോഗികൾക്കാണ് സൗദി പോസ്റ്റ് മരുന്നുകൾ എത്തിച്ചു നൽകുക.
ഫാർമസികളിലേക്ക് അയക്കുന്ന മരുന്ന് കുറിപ്പടികൾ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം പ്രത്യേകം പാക്ക് ചെയ്ത് സൗദി പോസ്റ്റിൽ പാർസലായി അയക്കും. അയച്ച കാര്യം രോഗികളെ ഫോണിൽ വിളിച്ച് അറിയിക്കും.
നിശ്ചിത സമയത്തിനുള്ളിൽ സൗദി പോസ്റ്റ് മരുന്നുകൾ കൈമാറുന്നതും ഇതിനായി രോഗികൾക്ക് എസ് എം എസ് വഴി വേരിഫിക്കേഷൻ കോഡ് നമ്പർ കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa