5000 വും കടന്ന് സൗദിയിലെ കൊറോണ ബാധിതർ; ദിവസവും രോഗം ബാധിക്കുന്നത് 400 ലധികം പേർക്ക്
ജിദ്ദ: സൗദിയിലെ കൊറോണ-കോവിഡ്19 ബാധിതരുടെ എണ്ണം പ്രതിദിനം കുത്തനെ വർധിക്കുന്നു. ഇപ്പോൾ ഓരോ ദിവസവും 400 ലധികം കോവിഡ് കേസുകളാണു രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പുതുതായി 435 പേർക്കാണു കോവിഡ് ബാധിച്ചിട്ടുള്ളത്. ഇതോടെ സൗദിയിൽ ഇത് വരെ രോഗം ബാധിച്ചവരുടെ എണ്ണം 5369 ആയി ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 73 ആയി. അതേ സമയം 84 പേർക്ക് കൂടി പുതുതായി രോഗം ഭേമായിട്ടുണ്ട് എന്നത് ആശ്വാസം പകരുന്നുണ്ട്. ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 889 ആയി ഉയർന്നിട്ടുണ്ട്. 4407 കേസുകളാണു നിലവിൽ ആക്റ്റീവ് ആയി ഉള്ളത്.
റിയാദിൽ 114, മക്കയിൽ 111, ദമാമിൽ 69, മദീനയിൽ 50, ജിദ്ദയിൽ 46, ഹുഫൂഫിൽ 16, ബുറൈദയിൽ 10, ദഹ്രാനിൽ 7, തബൂക്കിൽ 4, ഹായിൽ, അൽ ഖർജ്, അൽബാഹ, ഖോബാർ, സാംഥ, ബിഷ, അബ്ഹ, ത്വാഇഫ് എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതം എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധിച്ചതിൻ്റെ കണക്കുകൾ.
ലേബർ ക്യാംബുകളിലും ജനസാന്ദ്രത കൂടുതലുള്ള ചില ഡിസ്റ്റ്രിക്കുകളിലുമാണു വൈറസ് ബാധ കൂടുതലായും കാണുന്നത് എന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇത്തരം പ്രദേശങ്ങൾ ഐസൊലേറ്റ് ചെയ്തും ലേബർ ക്യാംബുകളിലുള്ളവരെ സുരക്ഷിത താമസ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചും അധികൃതർ കോവിഡ് പ്രതിരോധം ശക്തമാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa