ഒമാനിൽ കോവിഡ് ടെസ്റ്റിന് 8 പുതിയ സെന്ററുകൾ.
മസ്‌കറ്റ്: ഒമാനിലെ പ്രദേശവാസികൾക്കും പ്രവാസികൾക്കുമായി COVID-19 ടെസ്റ്റുകൾക്കായി രാജ്യത്തുടനീളം പുതുതായി എട്ട് മെഡിക്കൽ സെന്ററുകൾ.
മെഡിക്കൽ കേന്ദ്രങ്ങളിൽ അഞ്ചെണ്ണം മുത്രയിലാണ്. സലാല, നിസ്വാ, സോഹർ എന്നിവിടങ്ങളിൽ ഓരോന്നും സ്ഥാപിക്കും. പരിശോധനാ കേന്ദ്രങ്ങളുടെ സ്ഥലങ്ങൾ പങ്കുവെച്ചുകൊണ്ട് ആരോഗ്യ സേവന ഡയറക്ടറേറ്റിലെ രോഗ നിരീക്ഷണ, നിയന്ത്രണ വകുപ്പ് ഡോക്ടർ ഡോ. അസിം അൽ മഞ്ജി പറഞ്ഞു, “
മുത്ര ഹെൽത്ത് സെന്റർ, സബ്ലത്ത് മുത്ര എന്നിവിടങ്ങളിലായി രണ്ട് സെന്ററുകളും, മൂന്നാമത്തെ സെന്റർ ഹറാത്ത് അൽ ഷമാലിലുമാണ് എന്നാൽ ഇവിടുത്തെ ആളുകളുടെ പരിശോധനകൾ പൂർത്തിയാക്കിയതിനാൽ ഇത് മുത്രയിലെ പഴയ വലീ ഓഫീസിനടുത്തേക്ക് മറ്റിയിട്ടുണ്ട്.
നാലാമത്തെ കേന്ദ്രം ഹയ്യൽ മിനയിലാണ്, അഞ്ചാമത്തേത് ഹസ്സൻ ബിൻ സാബിത്ത് സ്കൂളിലാണ്, ഇത് തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സോഹർ, നിസ്വാ, സലാല എന്നിവിടങ്ങളിൽ മൂന്ന് കേന്ദ്രങ്ങൾ കൂടി സുൽത്താനേറ്റിൽ ഉണ്ടാകും, ഇവിടങ്ങളിൽ കോവിഡ് -19 പരിശോധനകൾ നടത്താനും ആളുകളെ പാർപ്പിക്കാനും സൗകര്യമുണ്ട്. ഈ കേന്ദ്രങ്ങൾക്ക് അണുബാധകൾ വേഗത്തിൽ കണ്ടെത്താനാകും, ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മസ്കറ്റിന് പുറത്തുള്ള ഈ മൂന്ന് കേന്ദ്രങ്ങളും പ്രവർത്തന സജ്ജമാണ്. എന്നാൽ പരിശോധനകൾ നടത്താൻ ആവശ്യമായ രാസവസ്തുക്കൾ ശേഖരിക്കേണ്ടതുണ്ട്,, എന്നിരുന്നാലും മസ്കറ്റ് ഗവർണറേറ്റ് കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് വരും ദിവസങ്ങളിൽ ഇവ പ്രവർത്തിക്കുമെന്ന് ഔദ്യോഗിക വാക്താവ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa