സൗദി എയർലൈൻസ് മെയ് 31 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കി
ജിദ്ദ: മെയ് 31 വരെയുള്ള സൗദി എയർലൈൻസിൻ്റെ സൗദിയിലേക്കും സൗദിക്ക് പുറത്തേക്കുമുള്ള എല്ലാ അന്താരാഷ്ട്ര സർവീസുകളും റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചു.
ടിക്കറ്റ് പർച്ചേസ് ചെയ്തിരുന്ന യാത്രക്കാർ അവ കാൻസൽ ചെയ്യണം. ടിക്കറ്റുകൾ യാത്രാ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഏത് സമയവും ഉപയോഗിക്കാവുന്ന ഓപൺ ടിക്കറ്റുകളാക്കിയും മാറ്റാം. നേരത്തെയുണ്ടായിരുന്ന ബുക്കിംഗിനു സമാനമായ രീതിയിൽ തന്നെ യാത്ര ചെയ്യാം. യാതൊരു നിയന്ത്രണങ്ങളും ഉണ്ടാകില്ല.
കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ നേരിട്ട് ഫോൺ ചെയ്യാനോ ഇ മെയിൽ വഴി ബന്ധപ്പെടാനോ ആവശ്യപ്പെട്ടിട്ടുമുണ്ട്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും സൗദി അറേബ്യ നിർത്തലാക്കിയതിനെത്തുടർന്നായിരുന്നു സൗദി എയർലൈൻസും സർവീസ് നിർത്തലാക്കിയത്.
അതേ സമയം വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാരെ സൗദിയിലേക്ക് തിരിച്ചെത്തിക്കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഇന്തോനേഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമെല്ലാമുള്ള നിരവധി സൗദി പൗരന്മാർ സൗദി എയർലൈൻസിൻ്റെ പ്രത്യേക വിമാന സർവീസുകൾ മാർഗം സൗദിയിലെത്തിക്കഴിഞ്ഞു.
സൗദിയിൽ നിന്നും സ്വദേശങ്ങളിലേക്ക് പ്രത്യേക സാഹചര്യങ്ങളിൽ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന വിദേശികൾക്കുള്ള എമർജൻസി വിമാന സർവീസുകളും ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചനകൾ ഉണ്ട്. സൗദിയിൽ കുടുങ്ങിയ ചില രാജ്യങ്ങളിലെ ഉംറക്കാരെ ഇതിനകം സ്വദേശങ്ങളിലേക്ക് എത്തിച്ച് കഴിഞ്ഞു. അതേ സമയം ഇന്ത്യാ ഗവണ്മെൻ്റ് ഇത് വരെ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ ഇവാകുവേഷൻ ആരംഭിച്ചാലും ഇന്ത്യക്കാർക്ക് മടങ്ങാൻ സാധിക്കുമോ എന്നത് നിലവിലെ സാഹചര്യത്തിൽ സംശയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa