Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ കുത്തനെയുയർന്ന സാഹചര്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയ വാക്താവിന് പറയാനുള്ളത്

റിയാദ്: കൊറോണ-കോവിഡ്19 വൈറസ് ബാധ സൗദി അറേബ്യയിൽ വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് വിലയിരുത്തി.

സാമൂഹിക സമ്പർക്കം മൂലം ഇപ്പോഴും വൈറസ് ബാധ വ്യാപിക്കുന്നുണ്ട് എന്ന് മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി. ഇത് മൊത്തം വൈറസ് ബാധയുടെ 20 മുതൽ 25 ശതമാനം വരെ ഉണ്ട്.

അതേ സമയം സമീപ ദിനങ്ങളിലെ ഭൂരിപക്ഷം കേസുകളും ഉണ്ടായിട്ടുള്ളത് ജനസാന്ദ്രത കൂടിയ ഏരിയകളിൽ നിന്നും ലേബർ കാംബുകളിൽ നിന്നുമാണെന്ന് ഡോ:അബ്ദുൽ ആലി പറഞ്ഞു. കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

തൊഴിലാളികൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് തൊഴിലുടമകൾക്ക് ആരോഗ്യ മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. തൊഴിലിടങ്ങളിൽ ആവശ്യമായ അകലം പാലിച്ച് ഇടകലരുന്നത് ഒഴിവാക്കുകയും വേണം.

വൈറസ് ബാധിതരിൽ 70-80 ശതമാനവും വലിയ പ്രശ്നമില്ലാത്ത കേസുകളാണ്. 20 ശതമാനം കേസുകൾ തീവ്ര പരിചരണം ഇല്ലാതെ ആരോഗ്യ പരിപാലനം ആവശ്യവുമുള്ളവയാണ്. അതേ സമയം 5-10 ശതമാനം കേസുകൾ വളരെ കഠിനമാണ്. ശരീരത്തിൽന്റെ ചില ഭാഗങ്ങൾ നിശ്ചലമായി അത്തരം കേസുകൾ മരണത്തിൽ കലാശിക്കുകയും ചെയ്യുമെന്ന് ഡോ:അബ്ദുൽ ആലി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്