കൊറോണയെക്കുറിച്ചുള്ള വാർത്തകൾ മാത്രം ശ്രദ്ധിക്കുന്നവർക്ക് സൗദി ആരോഗ്യ മന്ത്രാലയ വാക്താവിൻ്റെ മുന്നറിയിപ്പ്
റിയാദ്: കൊറോണ-കോവിഡ്19 പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകളിൽ കഴിയുന്നവർക്ക് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി ചില നിർദ്ദേശങ്ങൾ നൽകുന്നു. വീടുകളിൽ കഴിയുംബോൾ കുട്ടികളുമായും പ്രായമായവരുമായും നല്ല രീതിയിൽ ബന്ധങ്ങൾ ഗാഢമാക്കണം.പരസ്പരം ആശയവിനിമയങ്ങൾ നടത്തണം.
വീടുകളിൽ കൂടുതൽ കഴിയുന്നത് കാരണം ചില ടെൻഷനുകളും ആകുലതകളും ചില കുട്ടികൾക്ക് ഉണ്ടാകുന്നതായി കാണുന്നു. ദിനം പ്രതി വ്യത്യസ്ത തരത്തിലുള്ള ക്രിയാതമക പ്രവർത്തനങ്ങൾ പരിശീലിപ്പിച്ച് അവരുടെ സമയങ്ങൾ ക്രമപ്പെടുത്തണം.
മുതിർന്നവരുമായി കൂടുതൽ അടുത്തിടപഴകാൻ ഏറ്റവും അനുയോജ്യമായ സമയമാണു ഹോം ഐസൊലേഷൻ പിരീഡ്. മുതിർന്നവരെ ബഹുമാനിക്കുകയും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യണം.
മനസ്സിനു സന്തോഷവും ശരീരത്തിനു ഗുണകരവുമാകുന്ന നിരവധി കാര്യങ്ങൾ ചെയ്യാൻ ഹോം ഐസൊലേഷനിൽ ഇരിക്കുന്നവർക്ക് സാധിക്കും. വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ ഉറക്കം എന്നിവക്ക് പുറമെ പുതിയ സ്കില്ലുകൾ വളർത്തിയെടുക്കാനും ഹോം ഐസൊലേഷൻ പിരീഡ് ഉപകാരപ്രദമാകും.
വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ തുടർച്ചയായി വീക്ഷിക്കുന്നതിനെക്കുറിച്ചും ഡോ:മുഹമ്മദ് അബ്ദുൽ ആലി മുന്നറിയിപ്പ് നൽകുന്നു. എപ്പോഴും വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ മാത്രം ശ്രദ്ധിക്കുന്നത് ഉത്കണ്ഠയും മാനസികമായ അരക്ഷിതത്വ ബോധവും ഉണ്ടാക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa