പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പോകാൻ വഴി ഒരുങ്ങുന്നു; കേരളം പ്രവാസികളെ സ്വീകരിക്കാൻ സജ്ജമെന്ന് മന്ത്രി.
ദുബായ്: കോവിഡ്-19 വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പറക്കാൻ ഇന്ത്യക്കാർക്കും വഴി തെളിയുന്നു.
യുഎഇയിൽ നിന്നുള്ള പ്രവാസികൾക്കായിരിക്കും ആദ്യ പരിഗണന. ഇവർക്ക് പ്രത്യേക വിമാനം അയക്കുന്നതിനായാണ് കേന്ദ്രം ഒരുങ്ങുന്നത്. അതാത് സംസ്ഥാനങ്ങൾ തങ്ങളുടെ പ്രവാസികളെ കോറന്റൈനിൽ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കണം.
യുഎഇ അടക്കമുള്ള ചില രാജ്യങ്ങൾ ഷെഡ്യൂൾഡ് വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ നിന്ന് പ്രത്യേക വിമാനങ്ങൾ അയച്ചും ഇതിനു പുറമെ കപ്പൽ വഴി ആളുകളെ എത്തിക്കാനുമാണ് ശ്രമം.
ഗർഭിണികൾ, രോഗികൾ വിസിറ്റിംഗ് വിസയിലെത്തിയവർ തുടങ്ങിയവർക്കാണ് ആദ്യ പരിഗണന. ഗൾഫ് വ്യവസായികളുടെ കൂടി സഹകരണത്തോടെ ആളുകളെ എത്തിക്കാനാണ് കേന്ദ്ര സർക്കാറിന്റെ പദ്ധതി.
വിദേശത്ത് നിന്ന് ഇങ്ങനെ എത്തുന്ന എല്ലാവരെയും ഓരോ സംസ്ഥാനങ്ങളും കോറന്റൈൻ ചെയ്യണം. അതിനായുള്ള സൗകര്യങ്ങൾ കേന്ദ്ര സർക്കാർ പരിശോധിച്ചിട്ടുണ്ട്.
പ്രവാസികളെ തിരികെയെത്തിക്കുന്നതിന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും അഭിപ്രായം ആരാഞ്ഞിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിനു സമ്മതം അറിയിക്കുകയായിരുന്നു. കേരളം എല്ലാ നിലക്കും പ്രവാസികളെ സ്വീകരിക്കാൻ സുസജ്ജമാണെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.
ആദ്യഘട്ട വിമാന സർവീസ് കേരളത്തിലേക്കായിരിക്കും എന്നാണ് സൂചനകൾ, അടുത്ത ആഴ്ച തന്നെ പ്രവാസികളെ നാട്ടിൽ എത്തിച്ചു തുടങ്ങുമെന്ന വാർത്തകൾ തീർച്ചയായും പ്രവാസികളിൽ ശുഭാപ്തി വിശ്വാസമുണ്ടാക്കും.
കുവൈറ്റിൽ നിന്ന് പൊതുമാപ്പിൽ വരുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒരു മാസം സാവകാശം വേണമെന്ന് കുവൈറ്റിനോട് കേന്ദ്ര സർക്കാർ അഭ്യാർത്ഥിച്ചതായാണ് വിവരം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa