സൗദിയിലുള്ള എല്ലാവർക്കും ആരോഗ്യം അവകാശം; ചികിത്സക്ക് സ്വദേശിയെന്നോ വിദേശിയെന്നോ ഇഖാമയില്ലാത്തവനെന്നോ ഉള്ള പരിമിതികളില്ല
ജിദ്ദ: സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുപ്രധാനമായ ചില വിവരങ്ങളും നിർദ്ദേശങ്ങളും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
ലേബർ ക്യാംബുകളിൽ വിദേശികളായ ജോലിക്കാർക്ക് ബോധവത്ക്കരണം നടത്തുന്നതിനായി അവരുടെ ഭാഷയിൽ ഉദ്ബോധന സന്ദേശങ്ങൾ ആരോഗ്യ മന്ത്രാലയം തയ്യാർ ചെയ്തിട്ടുണ്ട്. മൊബൈലിലൂടെയും സന്ദേശങ്ങൾ വിദേശികളുടെ ഭാഷയിൽ അയച്ച് കൊണ്ടിരിക്കും.
സൗദി അറേബ്യയിൽ താമസിക്കുന്ന എല്ലാവര്ക്കും ആരോഗ്യം അവരുടെ അവകാശമാണ്. അതിൽ സ്വദേശിയെന്നോ വിദേശിയെന്നോ രേഖകളില്ലാത്ത നിയമ ലംഘകനെന്നോ വ്യത്യാസമില്ല. ലേബർ ക്യാംബുകളിലാണു ഇപ്പോൾ വൈറസ് ബാധ കൂടുതലായും കാണുന്നത്. ആവശ്യമായ മുന്നൊരുക്കങ്ങളും ആരോഗ്യ മന്ത്രാലയം നൽകിയ വിവിധ ഭാഷകളിലുള്ള ഉദ്ബോധന സാമഗ്രികളും തൊഴിലാളികൾക്ക് നൽകാൻ തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചുമ, തുമ്മൽ, ശ്വാസ തടസ്സം, പനി എന്നിവയിലേതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കി സ്വയം ഐസൊലേഷനിൽ കഴിയണം. തൊഴിലാളികളുടെ അസുഖ ലക്ഷണങ്ങൾ നേരത്തെ വിലയിരുത്തുന്നതിനായി മവിദ് സർവീസ് ഉപയോഗിക്കുന്നതിനായി കംബനി സൂപർവൈസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വൈറസിനെ പ്രതിരോധിക്കാനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തണമെന്ന് പറഞ്ഞ മന്ത്രാലയ വാക്താവ് കുട്ടികൾക്കുള്ള വാക്സിനുകൾ സമയത്തിനു നൽകുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ബോധ്യപ്പെടുത്തി.വാക്സിനെടുക്കുന്നതിനു പോകുംബ് മുംബ് ഫോൺ ചെയ്തോ ഓൺലൈൻ വഴിയോ അപോയിൻ്റ്മെൻ്റ് എടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa