വ്യാജ സഞ്ചാര അനുമതി രേഖ; സൗദിയിൽ 4 പേർ പിടിയിൽ.
റിയാദ്: കർഫ്യൂ സമയത്ത് സഞ്ചരിക്കുന്നതിനുള്ള പെർമിറ്റുകൾ വ്യാജമായി നിർമിച്ച് വില്പന നടത്തുന്ന സംഘം പിടിയിൽ.
വ്യാജ പെർമിറ്റ് വിൽപ്പനയിൽ ഏർപ്പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിയാദ് മേഖലയിലെ പോലീസ് വക്താവ് ലഫ്റ്റനന്റ് കേണൽ ഷാക്കിർ അൽ-തുവൈജിരി പറഞ്ഞു.
റിയാദ് പോലീസിന്റെ ക്രിമിനൽ അന്വേഷണ, നിരീക്ഷണ വിഭാഗവും ചേർന്നാണ് 40, 50 വയസ്സിനിടയിലുള്ള രണ്ട് സൗദികളും രണ്ട് ഈജിപ്തുകാരും ഉൾപ്പെട്ട നാലംഗ സംഘത്തെ പിടികൂടിയത്.
കർഫ്യൂ കാലയളവ് മുതലെടുത്ത് സംഘം 3,000 റിയാലാണ് ഒരു വ്യാജ പെർമിറ്റിന് ഈടാക്കുന്നത്. 319 വ്യാജ പെർമിറ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുമ്പ് സുരക്ഷാ അധികൃതർ ഇവർക്കെതിരെ ശിക്ഷാ നടപടികൾ ആരംഭിച്ചു.
കർഫ്യൂ കാലയളവിൽ അത്യാവശ്യ യാത്രകൾക്കായി ആഭ്യന്തര മന്ത്രാലയം ഏപ്രിൽ 13 മുതൽ പെർമിറ്റ് നൽകാൻ തുടങ്ങിയിരുന്നു. ഇത് മുതലെടുത്താണ് പ്രതികൾ വ്യാജ പെർമിറ്റുകൾ വില്പനക്കിറക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa