മസ്ജിദുന്നബവിയിൽ രോഗബാധിതരെ കണ്ടു പിടിക്കാൻ തെർമൽ കാമറകൾ ഘടിപ്പിച്ചു.
ജിദ്ദ: മദീനയിലെ മസ്ജിദുന്നബവിയിൽ പ്രവേശിക്കുന്ന എല്ലാവരുടെയും ശരീര താപനില നിരീക്ഷിക്കുന്നതിനായി തെർമൽ ക്യാമറകൾ സ്ഥാപിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് തെർമൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
9 മീറ്ററിനുള്ളിൽ ഉയർന്ന കൃത്യതയോടെ 25 ആളുകളുടെ ശരീര ഊഷ്മാവിനെ തെർമൽ ഇമേജിംഗ് ഉപകരണങ്ങൾക്ക് സ്കാൻ ചെയ്യാൻ കഴിയും. ഇവ തത്സമയ വീഡിയോ, ഓഡിയോ റിപ്പോർട്ടുകൾ നൽകുകയും ചെയ്യും.
തെർമൽ സ്കാനറുകൾ ഒരു മാസത്തേക്ക് സ്റ്റോറേജ് മെമ്മറിയിൽ ചിത്രങ്ങളും താപനിലയും സൂക്ഷിക്കും.
റിപ്പോർട്ടുകൾ വിദഗ്ധർക്ക് അവരുടെ സ്ക്രീനുകളിലും മൊബൈലിലും എവിടെനിന്നും ആവശ്യമുള്ളപ്പോൾ പരിശോധിക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa