സൗദിയിൽ ലേബർ കാമ്പുകളിൽ കൊറോണ സംശയിക്കുന്നവരെ കണ്ടെത്തുന്നതിങ്ങനെ.
ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിൽ കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ഫീൽഡ് വർക്കുകൾ ആരോഗ്യ വകുപ്പിൻ്റെ കീഴി ൽ വിജയകരമായി മുന്നോട്ട് പോകുകയാണ്.
തൊഴിലാളികളെ അവരുടെ താമസ സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധിച്ച് വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്ന സംവിധാനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രാരംഭ ഘട്ടത്തിൽ തന്നെ വൈറസ് ബാധിതരെ കണ്ടെത്തുന്നതിലൂടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാനും ഐസൊലേഷൻ പെട്ടെന്ന് സാധ്യമാകുന്നതിലൂടെ വൈറസ് വ്യാപിക്കുന്നതിൽ നിന്ന് തടയാനും സഹായകരമാകുമെന്നത് ഫീൽഡ് വർക്ക് കൊണ്ടുള്ള വലിയ ഗുണമാണ്.
ഇപ്രകാരം ഫീൽഡ് വർക്കിനിടയിൽ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകർ തൊഴിലാളികളെ പരിശോധിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.
ഒരു മെഡിക്കൽ വാനിൽ ഇരുന്നു കൊണ്ടാണു പരിശോധനകൾക്ക് മെഡിക്കൽ ടീം നേതൃത്വം നൽകുന്നത്. തൊഴിലാളികളെ ശരീരത്തിൻ്റെ ഊഷ്മാവ് അളക്കുന്നതിനുള്ള ഡിറ്റക്റ്ററിലൂടെ കടത്തി വിട്ട് ഊഷ്മാവ് പരിശോധിച്ച് മാറ്റി നിർത്തേണ്ടവരെ മാറ്റി നിർത്തുകയാണു ചെയ്യുന്നത്. വീഡിയോ കാണാം.
ശക്തമായ സംവിധാനങ്ങളിലൂടെ വൈറസ് ബാധിതരെ കണ്ടെത്തുന്നതിലൂടെ രോഗികളുടെ എണ്ണം കൂടുതൽ കാണപ്പെടുമെങ്കിലും വൈറസ് പടരുന്നതിൻ്റെ വേഗത്തിൽ തന്നെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa