ഒമാനിലേക്കും ഇന്ത്യയുടെ പത്ത് ലക്ഷം ഗുളികകൾ.
മസ്കറ്റ്: ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ലഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ്-19 ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളിലൊന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ എത്തിച്ചതായി ഓൺലൈൻ പ്രസ്ഥാവനയിലൂടെയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഈ മരുന്ന് അസാധാരണമായി ലഭിക്കുന്നതിന് അനുമതി നൽകിയതിന് ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികൾക്ക് നന്ദി അറിയിക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
സമാനമായി യുഎഇയിലേക്കും ഇന്ത്യ ഗുളികകൾ അയച്ചിരുന്നു. യുഎഇയിലേക്ക് 55ലക്ഷം ഗുളികകളാണ് ഒരാഴ്ച മുൻപ് കപ്പൽമാർഗം അയച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa