Tuesday, November 26, 2024
GCCKuwaitTop Stories

കൊറോണ: കുവൈറ്റ് പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ.

കുവൈറ്റ് സിറ്റി: കോവിഡിന്റെ പാശ്ചാത്തലത്തിൽ രാജ്യം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ പൗരന്മാരെയും വിദേശികളേയും ഒരേസമയം സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ.

റമദാന്റെ ആദ്യ ദിനം മുതല്‍ തന്നെ നിലവിലുള്ള കര്‍ഫ്യു സമയം വൈകീട്ട് 4 മണി മുതല്‍ രാവിലെ 8 മണി വരെയായിരിക്കും

റസ്റ്റോറന്റുകൾക്കും ഫുഡ് സ്റ്റോറുകൾക്കും വൈകുന്നേരം 5 മണിമുതൽ പുലർച്ചെ ഒരു മണിവരെ പാർസൽ സൗകര്യം അനുവദിക്കും.

ജലീബ് അൽ ശുയൂഖ്, മഹ്ബൂല എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച ലോക് ഡൗൺ അനിശ്ചിത കാലത്തേക്ക് നീട്ടി. രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ കൊറോണ വ്യാപനം തടയാൻ പര്യാപ്തമല്ലാത്ത സാാഹചര്യത്തിലാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി മന്ത്രിസഭായോഗം അറിയിച്ചത്.

ഇനിമുതൽ കർഫ്യൂ , ഗാർഹിക നിരീക്ഷണം എന്നിവ ലംഘിക്കുന്നവരുടെ പേര് വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തും. ഇതിനായി  ആഭ്യന്തര, വാർത്താ വിതരണ മന്ത്രാലയങ്ങൾക്കു നിർദേശം നൽകി.

കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടച്ചിട്ടിരിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ മെയ് 28 വരെ തുറക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനം. സ്വകാര്യ മേഖല സ്ഥാപനങ്ങളുടെ അവധിയും ഇതിനോടൊപ്പം മെയ് 28 വരെ നീട്ടി. വാരാന്ത്യ അവധിയും കഴിഞ്ഞ് മെയ് 31 ഞായറാഴ്ച സ്ഥാപനങ്ങൾ തുറക്കും.

കരവഴിയും കടൽ മാർഗവും ഭക്ഷണ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കസ്റ്റംസ് ഡയറക്ടരേറ്റ്, കുവൈറ്റ് തുറമുഖ അതോറിറ്റി, കാർഷിക മത്സ്യ വിഭവങ്ങൾക്കായിട്ടുള്ള പബ്ലിക് അതോറിറ്റി എന്നിവയെ ഏകോപിപ്പിക്കും.

കുവൈറ്റിൽ ഇന്ത്യക്കാർക്കുള്ള പൊതുമാപ്പ് സമയം അവസാനിച്ചു. വിവിധ ഇടങ്ങളിലായി ആറായിരത്തോളം ആളുകൾ അവസരം ഉപയോഗപ്പെടുത്തി.

കുവൈറ്റിൽ കോവിഡ് ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരം കവിഞ്ഞു. സമൂഹ വ്യാപനത്തിലൂടെയും രോഗം പടരുന്നത് ആശങ്ക ജനിപ്പിക്കുന്നു.

പൊതുമാപ്പിനു ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം. വിമാന ടിക്കറ്റ് അടക്കമാണ് കുവൈറ്റ് സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കുവൈറ്റിൽ ഇതുവരെ 1995 കൊറോണ ബാധിതരെ റിപ്പോർട്ട് ചെയ്തു. 9 പേർ മരണപ്പെട്ടു. 367 പേർ രോഗ വിമുക്തരായി. നിലവിൽ 1619 ആക്ടീവ് കേസുകളുണ്ട്. ഇതിൽ 39 പേരുടെ നില ഗുരുതരമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa