Sunday, September 22, 2024
Saudi ArabiaTop Stories

ഫൈനൽ എക്സിറ്റ് യാത്രക്കാരുമായി സൗദി എയർലൈൻസിൻ്റെ ആദ്യ വിമാനം ഇന്ന് ജിദ്ദയിൽ നിന്ന് പറക്കും

ജിദ്ദ: സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശികൾക്കുള്ള വിമാന സർവീസ് ഇന്ന് (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഫിലിപൈൻസ് തലസ്ഥാനമായ മനിലയിലേക്കാണു സൗദിയയുടെ പ്രത്യേക വിമാനം ഫിലിപൈനി പൗരൻമാരുമായി യാത്ര തിരിക്കുന്നത്. മക്ക എമിറേറ്റാണു ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചത്.

തൊഴിൽ കരാർ അവസാനിക്കുകയും ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യുകയും ചെയ്യുന്നവർക്ക് സ്വദേശങ്ങളിലേക്ക് പോകാൻ അവസരം ഒരുക്കുമെന്ന് മാനവവിഭവശേഷി സാമൂഹികക്ഷേമ വകുപ്പ് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചതിൻ്റെ തുടർച്ചയായിട്ടായിരുന്നു ആദ്യ വിമാനം പറന്നത്.

ഇങ്ങനെ പോകാൻ ഉദ്ദേശിക്കുന്നവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ മാനവവിഭവശേഷി മന്ത്രാലയത്തിനു സമർപ്പിക്കുകയാണു ചെയ്യേണ്ടത്. തൊഴിലുടമകളാണു വിവരം സമർപ്പിക്കേണ്ടത്. തുടർന്ന് 5 ദിവസത്തിനുള്ളിൽ പ്രശ്നം മന്ത്രാലയം പരിശോധിക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും.

എല്ലാ 14 ദിവസം കഴിയുംബോഴും തൊഴിലാളികളുടെ വിവരങ്ങൾ സ്ഥാപനങ്ങൾക്ക് സമർപ്പിക്കാം. ആദ്യ തവണ തന്നെ എല്ലാവരുടെയും വിവരങ്ങൾ നൽകിയാലും സ്വീകരിക്കും. അതേ സമയം ജീവനക്കാരുമായുള്ള എല്ലാ ഇടപാടുകളും സ്ഥാപനങ്ങളും പൂർത്തീകരിച്ചിരിക്കണം.

എല്ലാ രജ്യങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. അതേ സമയം ഇന്ത്യയുൾപ്പടെയുള്ള ചില രാജ്യങ്ങളിലേക്ക് മെയ് മാസത്തിൽ സർവീസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചില സൂചനകൾ ഉണ്ട്. എന്നാൽ അതിനെക്കുറിച്ച് ഇത് വരെ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. കൂടാതെ ഇന്ത്യ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ നീക്കേണ്ടതും ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്