സൗദിയിൽ മാസപ്പിറവി കണ്ടു; നാളെ റമളാൻ വ്രതാരംഭം
റിയാദ്: സൗദിയിലെ വിവിധ സ്ഥലങ്ങളിൽ റമളാൻ മാസപ്പിറവി ദർശിച്ചതായി രാജ്യത്തെ പ്രമുഖ ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു.
മാസപ്പിറവി ദർശിച്ചതായുള്ള സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഏതാനും നിമിഷങ്ങൾക്കകം വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ മുഴുവൻ വിശ്വാസികളോടും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കലണ്ടർ പ്രകാരം 30 ആണെങ്കിലും ശഅബാൻ മാസപ്പിറവി കണക്കാക്കി സൗദി സുപ്രീം കോടതി ഇന്ന് ശഅബാൻ 29 ആയാണു പരിഗണിച്ചിട്ടുള്ളത്.
മാസപ്പിറവി നിരീക്ഷിക്കുന്നതിനു സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒരുക്കങ്ങൾ നടത്തിയിരുന്നു. നിരീക്ഷകരെ കൊറോണ സ്ക്രീനിംഗിനു വിധേയമാക്കുന്നതിനു ആരോഗ്യ പ്രവർത്തകരും മാസപ്പിറവി വീക്ഷിക്കുന്ന സ്ഥലങ്ങളിൽ സാന്നിദ്ധ്യമറിയിച്ചിരുന്നു.
സൗദിയിൽ ഈ വർഷം ഇരു ഹറമുകളിലൊഴികെയുള്ള പള്ളികളിൽ തറാവീഹ് നമസ്ക്കാരമോ മറ്റു നിർബന്ധ നമസ്ക്കാരങ്ങളോ ഉണ്ടായിരിക്കുകയില്ല. പ്രത്യേക സാഹചര്യത്തിൽ ഹറമുകളിൽ തറാവീഹ് നമസ്ക്കാരം 10 റകഅത്തായി ചുരുക്കിയിട്ടുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa